Kanagam moolam duhkham

കനകം മൂലം ദുഃഖം
Work
Year
Language

കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം
കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം
ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം

സ്വർഗ്ഗം മറ്റൊരു രാജ്യത്തുണ്ടെന്നു
സ്വപനം കാണുന്നവരേ - വെറുതെ
സ്വപ്നം കാണുന്നവരേ
ഇവിടെത്തന്നെ സ്വർഗവും നരകവും
ഇവിടെത്തന്നെ
രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ

കന്യാകുമാരിയും കാഷ്മീരും
കണ്ണുപൊട്ടന്നൊരുപോലെ
കർത്തവും അള്ളാവും അയ്യപ്പനും
കണ്ണു പൊട്ടന്നൊരുപോലെ

ഈശ്വരൻ മറ്റൊരു ലോകത്താണെന്നു
വിശ്വസിക്കുന്നവരേ - വെറുതെ
വിശ്വസിക്കുന്നവരേ
ഇവിടെത്തന്നെ ദൈവവും ചെകുത്താനും
ഇവിടെത്തന്നെ
രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ

kanagaṁ mūlaṁ duḥkhaṁ kāmini mūlaṁ duḥkhaṁ
kaṇṇillāññiṭṭuṁ duḥkhaṁ kaṇṇuṇḍāyiṭṭuṁ duḥkhaṁ
duḥkhamayaṁ duḥkhamayaṁ duḥkhamayaṁ jīvidaṁ

svarggaṁ maṭrŏru rājyattuṇḍĕnnu
svabanaṁ kāṇunnavare - vĕṟudĕ
svapnaṁ kāṇunnavare
iviḍĕttannĕ svargavuṁ naragavuṁ
iviḍĕttannĕ
raṇḍuṁ kaṇḍiṭṭuḽḽavarallo tĕṇḍigaḽ ñaṅṅaḽ

kanyāgumāriyuṁ kāṣmīruṁ
kaṇṇubŏṭṭannŏrubolĕ
karttavuṁ aḽḽāvuṁ ayyappanuṁ
kaṇṇu pŏṭṭannŏrubolĕ

īśvaran maṭrŏru logattāṇĕnnu
viśvasikkunnavare - vĕṟudĕ
viśvasikkunnavare
iviḍĕttannĕ daivavuṁ sĕguttānuṁ
iviḍĕttannĕ
raṇḍuṁ kaṇḍiṭṭuḽḽavarallo tĕṇḍigaḽ ñaṅṅaḽ