Kanagakkunnil ninn

കനകക്കുന്നില്‍ നിന്ന്
Year
Language

കനകക്കുന്നിൽ നിന്നും കവടിയാർ കുന്നിലേക്കു
കളഭവുമായ്‌ വന്ന പൗർണ്ണമാസി
ശംഖുമുദ്ര പതിപ്പിച്ചു തമ്പുരാൻ തന്നൊരു
തങ്കപ്പതക്കമിട്ട പൗർണ്ണമാസി
ധന്യവാദം ധന്യവാദം ധന്യവാദം
(കനകക്കുന്നിൽ....)

അക്ഷരങ്ങളഞ്ജലീ മലരാക്കി
ആശയങ്ങളാഭരണമണികളാക്കി
നീ രചിച്ച തിരുനാൾ മംഗളശ്ലോകങ്ങൾ
നക്ഷത്രപഥത്തോളമുയർത്തി നിന്നെ
നക്ഷത്രപഥത്തോളമുയർത്തി
(കനകക്കുന്നിൽ....)

ലക്ഷദീപഗോപുരം നിനക്കായി
ലക്ഷ്മീദേവി സ്വയംവര വധുവായി
നീ പതിച്ച കനകക്കൈവിരൽ പാടുകൾ
നീതിതൻ വിളംബരമായി
(കനകക്കുന്നിൽ.....)

kanagakkunnil ninnuṁ kavaḍiyār kunnilekku
kaḽabhavumāy‌ vanna paurṇṇamāsi
śaṁkhumudra padippiccu tamburān dannŏru
taṅgappadakkamiṭṭa paurṇṇamāsi
dhanyavādaṁ dhanyavādaṁ dhanyavādaṁ
(kanagakkunnil....)

akṣaraṅṅaḽañjalī malarākki
āśayaṅṅaḽābharaṇamaṇigaḽākki
nī rasicca tirunāḽ maṁgaḽaślogaṅṅaḽ
nakṣatrabathattoḽamuyartti ninnĕ
nakṣatrabathattoḽamuyartti
(kanagakkunnil....)

lakṣadībagoburaṁ ninakkāyi
lakṣmīdevi svayaṁvara vadhuvāyi
nī padicca kanagakkaiviral pāḍugaḽ
nīdidan viḽaṁbaramāyi
(kanagakkunnil.....)