Kanagakkinaavinre

കനകക്കിനാവിന്റെ
Year
Language

കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോള്‍
കടവത്തു വന്നുനിന്ന കറുത്തപെണ്ണേ
കവിളത്തു കണ്ണുനീര്‍ച്ചാലുകളണിഞ്ഞെന്റെ
കരളിന്റെ കല്‍പ്പടവില്‍ കടന്നോളേ

കലിതുള്ളും കാറ്റിന്റെ കല്‍പ്പന കേട്ടിടാതെ
കളിവഞ്ചിയേറിടുവാന്‍ വരുന്നോ നീ
കനകക്കിനാവിന്റെ.......

അധരത്തില്‍ ചിരിയുമായ് അണിയത്തുനീയിരുന്നാല്‍
അമരത്തു ഞാനിരുന്നു തുഴഞ്ഞോളാം
അലറുന്ന കായലില്‍ തിരമാലയുണ്ടെന്നാലും
അക്കരെ ഞാന്‍ നിന്നെ കൊണ്ടുപോകാം
കനകക്കിനാവിന്റെ...........

kanagakkināvinṟĕ kaḽivaḽḽamiṟakkumboḽ
kaḍavattu vannuninna kaṟuttabĕṇṇe
kaviḽattu kaṇṇunīrscālugaḽaṇiññĕnṟĕ
karaḽinṟĕ kalppaḍavil kaḍannoḽe

kaliduḽḽuṁ kāṭrinṟĕ kalppana keṭṭiḍādĕ
kaḽivañjiyeṟiḍuvān varunno nī
kanagakkināvinṟĕ.......

adharattil siriyumāy aṇiyattunīyirunnāl
amarattu ñānirunnu tuḻaññoḽāṁ
alaṟunna kāyalil tiramālayuṇḍĕnnāluṁ
akkarĕ ñān ninnĕ kŏṇḍubogāṁ
kanagakkināvinṟĕ...........