ആ.. ആ.. ആ..
കനക മണിമയ കങ്കണധ്വനി തരളം കരയുഗളം
കമനീയമൊരു താമരമുകുളം വിടർത്തി
കളകാഞ്ചിയുലഞ്ഞൂ മണിനൂപുരം ചിരി ചൊരിഞ്ഞൂ
അളിവേണിയുലഞ്ഞു നടമാടും ദേവീ..
ആവണീ ശിവകാമിനീ ഗിരിനന്ദിനി ദേവീ..
തിരുമിഴിയാലുഴിയും മുരരിപുവിൻ പുളകം
പുതുനിരയായുദിക്കേ
ത്രികാലങ്ങൾ തുടികൊട്ടി
ത്രിഭുവനം തിരുവരങ്ങായ്
തൃപ്പദങ്ങൾ സഹസ്രാരപദ്‌മമായ്
കനക മണിമയ കങ്കണധ്വനി തരളം കരയുഗളം
കമനീയമൊരു താമരമുകുളം വിടർത്തി
കളകാഞ്ചിയുലഞ്ഞൂ മണിനൂപുരം ചിരി ചൊരിഞ്ഞൂ
അളിവേണിയുലഞ്ഞു നടമാടും ദേവീ..
ആവണീ ശിവകാമിനീ ഗിരിനന്ദിനി ദേവീ..
ā.. ā.. ā..
kanaga maṇimaya kaṅgaṇadhvani taraḽaṁ karayugaḽaṁ
kamanīyamŏru tāmaramuguḽaṁ viḍartti
kaḽagāñjiyulaññū maṇinūburaṁ siri sŏriññū
aḽiveṇiyulaññu naḍamāḍuṁ devī..
āvaṇī śivagāminī girinandini devī..
tirumiḻiyāluḻiyuṁ muraribuvin puḽagaṁ
pudunirayāyudikke
trigālaṅṅaḽ tuḍigŏṭṭi
tribhuvanaṁ tiruvaraṅṅāy
tṛppadaṅṅaḽ sahasrārabatmamāy
kanaga maṇimaya kaṅgaṇadhvani taraḽaṁ karayugaḽaṁ
kamanīyamŏru tāmaramuguḽaṁ viḍartti
kaḽagāñjiyulaññū maṇinūburaṁ siri sŏriññū
aḽiveṇiyulaññu naḍamāḍuṁ devī..
āvaṇī śivagāminī girinandini devī..