Kamaladalam moodum [ke je yesudaas]

കമലദളം മൂടും [കെ ജെ യേശുദാസ്‌]
Work
Year
Language

കമലദളം മൂടും കൗമാരം
കാര്‍മേഘം കൂടണയും മിഴിയോരം (2)
തീരാദാഹം നൂറു താരദീപം
മൂകാവേശം സ്വപ്നനീലാകാശം
മദനനു വരം തരാന്‍ പ്രിയേ വരൂ നീ..
കളമൊഴി നീയാരോ? കവിതകളാരാരോ?
(കമലദളം...)

ഈ നിലാവിലെന്‍റെയിടയരാഗമായി വന്നു നീ
ഈ വസന്തരാവിനെത്ര ചുംബനങ്ങള്‍ നല്‍കി നീ
രാഗം താനം രാവിന്‍ താളം
മലരണിയുന്നു മാർകഴിക്കാടുകള്‍
മാലിനിയുടെ തീരവുമൊരു പൂമണിമഞ്ചം
(കമലദളം...)

വെണ്‍പിറാക്കള്‍ പൊന്‍കിനാക്കള്‍ തേരിറങ്ങും വീഥിയില്‍
മണ്‍‌ചിരാതിലെന്റെ ഹൃദയനാളമായി നിന്നു നീ
ഏതോ ഗാനം മൂളും യാമം
ഇനിയൊരു ജന്മം പൂവിടുമോര്‍മ്മയില്‍
ഈ നിശയുടെ പുളകവുമൊരു രാഗനികുഞ്ജം
(കമലദളം...)

kamaladaḽaṁ mūḍuṁ kaumāraṁ
kārmeghaṁ kūḍaṇayuṁ miḻiyoraṁ (2)
tīrādāhaṁ nūṟu tāradībaṁ
mūgāveśaṁ svapnanīlāgāśaṁ
madananu varaṁ tarān priye varū nī..
kaḽamŏḻi nīyāro? kavidagaḽārāro?
(kamaladaḽaṁ...)

ī nilāvilĕnṟĕyiḍayarāgamāyi vannu nī
ī vasandarāvinĕtra suṁbanaṅṅaḽ nalgi nī
rāgaṁ tānaṁ rāvin dāḽaṁ
malaraṇiyunnu mārgaḻikkāḍugaḽ
māliniyuḍĕ tīravumŏru pūmaṇimañjaṁ
(kamaladaḽaṁ...)

vĕṇbiṟākkaḽ pŏnkinākkaḽ teriṟaṅṅuṁ vīthiyil
maṇ‌sirādilĕnṟĕ hṛdayanāḽamāyi ninnu nī
edo gānaṁ mūḽuṁ yāmaṁ
iniyŏru janmaṁ pūviḍumormmayil
ī niśayuḍĕ puḽagavumŏru rāganiguñjaṁ
(kamaladaḽaṁ...)