കമലദളം മിഴിയില്‍ അണിയും
സര്‍ഗ്ഗകാമനയില്‍...
കേശഭാരകിരീടം ചൂടി...
ദിവ്യകലാകേരളം...
(കമലദളം)
കൃഷ്‌ണനാട്ടപ്പീലി ചാര്‍ത്തി
രാമനാട്ടമൊരുങ്ങി (കൃഷ്‌ണനാട്ട)
വെട്ടത്തുകളരിയിലെ താളവട്ടങ്ങളില്‍
കഥകളിവിളക്കിന്‍ തിരി തെളിഞ്ഞൂ
ഗീതവാദ്യ നര്‍ത്തനങ്ങള്‍ മേളമേകവേ
സുകുമാരകലകള്‍ കളിയരങ്ങില്‍
നവരസങ്ങള്‍ തൂകവേ (ഗീതവാദ്യ)
കനകചാമരങ്ങള്‍ പൂത്ത സ്വപ്‌നമായ്
കാവ്യമായ് നവ്യകേരളം...
(കമലദളം)
kamaladaḽaṁ miḻiyil aṇiyuṁ
sarggagāmanayil...
keśabhāragirīḍaṁ sūḍi...
divyagalāgeraḽaṁ...
(kamaladaḽaṁ)
kṛṣṇanāṭṭappīli sārtti
rāmanāṭṭamŏruṅṅi (kṛṣṇanāṭṭa)
vĕṭṭattugaḽariyilĕ tāḽavaṭṭaṅṅaḽil
kathagaḽiviḽakkin diri tĕḽiññū
gīdavādya narttanaṅṅaḽ meḽamegave
sugumāragalagaḽ kaḽiyaraṅṅil
navarasaṅṅaḽ tūgave (gīdavādya)
kanagasāmaraṅṅaḽ pūtta svapnamāy
kāvyamāy navyageraḽaṁ...
(kamaladaḽaṁ)