കമലാംബികേ രക്ഷമാ
ശ്രിതജനഹൃദയ കമലമദ്ധ്യഗതേ
(കമലാംബികേ)
അലിവൊഴുകും നയനയുഗം
കണികാണാന്‍ ഞാന്‍ വരുമ്പോള്‍
ഒരു നാളിലും അണയാത്തൊരഭയം നീ തരുമോ
അരുണാഭയിലിളകും തവ തിരുവദനം തൊഴുതുണരാന്‍
സ്വരസംക്രമമണിയുന്നൊരു രാഗലയം തരുമോ
(കമലാംബികേ)
തിലകുസുമം പണിയും നിന്‍ തിരുനാസിക തെളിയാന്‍
കരുണാരസമൊഴുകും തവ തിരുശോഭയില്‍ നിറയാന്‍
ജന്മാന്തരസുകൃതവുമായ് തിരുനടയില്‍ വരുമ്പോള്‍
മണിനൂപുരമുണരും നിന്‍ നാദലയം തരുമോ
(കമലാംബികേ)
kamalāṁbige rakṣamā
śridajanahṛdaya kamalamaddhyagade
(kamalāṁbige)
alivŏḻuguṁ nayanayugaṁ
kaṇigāṇān ñān varumboḽ
ŏru nāḽiluṁ aṇayāttŏrabhayaṁ nī tarumo
aruṇābhayiliḽaguṁ tava tiruvadanaṁ tŏḻuduṇarān
svarasaṁkramamaṇiyunnŏru rāgalayaṁ tarumo
(kamalāṁbige)
tilagusumaṁ paṇiyuṁ nin dirunāsiga tĕḽiyān
karuṇārasamŏḻuguṁ tava tiruśobhayil niṟayān
janmāndarasukṛtavumāy tirunaḍayil varumboḽ
maṇinūburamuṇaruṁ nin nādalayaṁ tarumo
(kamalāṁbige)