Kalyaanappattum

കല്യാണപ്പട്ടും
Year
Language

അ...

കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി (2)
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ - നീ
നിലാത്താലി കെട്ടിക്കൊണ്ടേ വാ
കുനുകുനെകുനു കൂന്തല്‍ ചുറ്റി
കൂവളമിഴിനാളമേന്തി
അണിവിരല്‍ മണിവീണ മീട്ടി
അമ്പിളി വള കയ്യിലേന്തി
പുലര്‍മഞ്ഞുമുത്തേ മുന്നില്‍ വാ - നീ
വരലക്ഷ്മിയായെന്‍ മുന്നില്‍ വാ

കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ

മുറ്റത്തെ തൈമുല്ലേ നീ ചിരിക്കുമ്പോള്‍
മാനത്തും മഞ്ഞത്തും മുന്നാഴിപ്പാല്
കിളിത്തൂവല്‍ പോലെ നിന്റെ കാല്‍പ്പാടുകള്‍
വിളക്കിന്റെ നാളം മിന്നും കണ്‍പീലിയില്‍
നീ മൂളും പാട്ടെല്ലാം കീര്‍ത്തനങ്ങള്‍
നീ പോറ്റും പൂവെല്ലാം താരകങ്ങള്‍
മൗനമായ് നീ ചൊല്ലും മന്ത്രം
നീലശംഖിലെ തീര്‍ത്ഥമായ്

കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി (2)
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ - നീ
നിലാത്താലി കെട്ടിക്കൊണ്ടേ വാ

കാണാപ്പൂങ്കാറ്റിന്റെ കൈ തലോടുമ്പോള്‍
സന്ധ്യേ നിന്‍ സിന്ദൂരം സാന്ദ്രമാകുന്നു
പകല്‍ സൂര്യന്‍ ആഴും നിന്റെ പാലാഴിയില്‍
പ്രിയ സ്നേഹമോടെ പെയ്യാം പൂമാരികള്‍
എന്നും ഞാന്‍ നേരുന്നു ശ്രീമംഗളം
താലോലം ചാര്‍ത്തുന്നു വെണ്‍ചന്ദനം
കുറുമ്പിന്റെ കുഞ്ഞരിപ്രാവേ
പാടുന്നു നീ മോഹനം

(കല്യാണപ്പട്ടും ചുറ്റി )

a...

kalyāṇappaṭṭuṁ suṭri kastūrippŏṭṭuṁ kutti (2)
kaṇittumba mŏṭṭe munnil vā - nī
nilāttāli kĕṭṭikkŏṇḍe vā
kunugunĕgunu kūndal suṭri
kūvaḽamiḻināḽamendi
aṇiviral maṇivīṇa mīṭṭi
ambiḽi vaḽa kayyilendi
pularmaññumutte munnil vā - nī
varalakṣmiyāyĕn munnil vā

kalyāṇappaṭṭuṁ suṭri kastūrippŏṭṭuṁ kutti
kaṇittumba mŏṭṭe munnil vā

muṭrattĕ taimulle nī sirikkumboḽ
mānattuṁ maññattuṁ munnāḻippāl
kiḽittūval polĕ ninṟĕ kālppāḍugaḽ
viḽakkinṟĕ nāḽaṁ minnuṁ kaṇbīliyil
nī mūḽuṁ pāṭṭĕllāṁ kīrttanaṅṅaḽ
nī poṭruṁ pūvĕllāṁ tāragaṅṅaḽ
maunamāy nī sŏlluṁ mandraṁ
nīlaśaṁkhilĕ tīrtthamāy

kalyāṇappaṭṭuṁ suṭri kastūrippŏṭṭuṁ kutti (2)
kaṇittumba mŏṭṭe munnil vā - nī
nilāttāli kĕṭṭikkŏṇḍe vā

kāṇāppūṅgāṭrinṟĕ kai taloḍumboḽ
sandhye nin sindūraṁ sāndramāgunnu
pagal sūryan āḻuṁ ninṟĕ pālāḻiyil
priya snehamoḍĕ pĕyyāṁ pūmārigaḽ
ĕnnuṁ ñān nerunnu śrīmaṁgaḽaṁ
tālolaṁ sārttunnu vĕṇsandanaṁ
kuṟumbinṟĕ kuññariprāve
pāḍunnu nī mohanaṁ

(kalyāṇappaṭṭuṁ suṭri )