Kalyaanam kaliyaanenn

കല്യാണം കളിയാണെന്ന്
Work
Year
Language

കല്യാണം കളിയാണെന്ന് ആരുപറഞ്ഞു
അത് വല്ലാത്ത പുലിവാലെന്ന് ഞാനുമറിഞ്ഞു
ഇന്നു ഞാനുമറിഞ്ഞു

മാനത്തു നോക്കിനോക്കി നെഞ്ചുതുടിപ്പ്
പക്ഷേ ഞാനൊന്നും അറിഞ്ഞില്ലേ എന്നൊരിരുപ്പ്
കളിയാക്കാന്‍ നില്‍ക്കാതെ തുമ്പിതുള്ളി
നിന്റെ കവിളിലൊരു നുള്ളുതരും കൊച്ചുകള്ളി
പോടി കൊച്ചുകള്ളി

കാനനങ്ങള്‍ പൂത്താലും പൂങ്കുയിലില്ല -ഇന്നു
കാതില്‍ വന്നു കഥപറയും കാറ്റേയില്ല
കല്യാണം നാളെയെങ്കില്‍ പെണ്ണിന്ന് ഒരു
വല്ലാത്ത ചൂടുതന്നെ തോന്നുമെന്ന്

ശരിയാണെന്‍ സഖി നിനക്കറിയാമെന്‍ മാനസമാ
പരമാര്‍ഥ സ്നേഹത്തിന്‍ വാതിലുമുട്ടി-ഒന്നും
പറയാനാകാതെയുള്ളില്‍ വേദനതട്ടി
മാനാണ് മയിലാണെന്ന് മേനിപറഞ്ഞ് -നിന്റെ
മണവാളന്‍ അരികെവന്നു തരും
മനസ്സിന്റെ ചൂടാറ്റാന്‍ തക്കമരുന്ന്
തക്കമരുന്ന്

kalyāṇaṁ kaḽiyāṇĕnn ārubaṟaññu
at vallātta pulivālĕnn ñānumaṟiññu
innu ñānumaṟiññu

mānattu nokkinokki nĕñjuduḍipp
pakṣe ñānŏnnuṁ aṟiññille ĕnnŏrirupp
kaḽiyākkān nilkkādĕ tumbiduḽḽi
ninṟĕ kaviḽilŏru nuḽḽudaruṁ kŏccugaḽḽi
poḍi kŏccugaḽḽi

kānanaṅṅaḽ pūttāluṁ pūṅguyililla -innu
kādil vannu kathabaṟayuṁ kāṭreyilla
kalyāṇaṁ nāḽĕyĕṅgil pĕṇṇinn ŏru
vallātta sūḍudannĕ tonnumĕnn

śariyāṇĕn sakhi ninakkaṟiyāmĕn mānasamā
paramārdha snehattin vādilumuṭṭi-ŏnnuṁ
paṟayānāgādĕyuḽḽil vedanadaṭṭi
mānāṇ mayilāṇĕnn menibaṟaññ -ninṟĕ
maṇavāḽan arigĕvannu taruṁ
manassinṟĕ sūḍāṭrān dakkamarunn
takkamarunn