Kalyaanakkuruviykk

കല്യാണക്കുരുവിയ്ക്ക്
Year
Language

കല്യാണക്കുരുവിക്കു പുല്ലാനിപ്പുരകെട്ടാന്‍
പുല്ലും നെല്ലും വൈക്കോലും
പഞ്ഞിയും പായലും കുമ്മായം
ഇല്ലിയും ചുള്ളിയും മോന്തായം
രാരിരാരോ രാരിരോ.....
രാരിരാരോ രാരിരോ....

ഓ...ഓ....
പൊന്നോണപ്പൈങ്കിളീ....
പൊന്നോണപ്പൈങ്കിളി പൊന്നോണപ്പൈങ്കിളി
എന്നാണു പുരയുടെ പാലുകാച്ചല്‍ ?
ഓ....
പഞ്ചാംഗം നോക്കി കുറിക്കേണം
പഞ്ചമിപ്പശുവിന്‍ പാലുവേണം
ഓ....ഓ.....
(കല്യാണക്കുരുവിക്കു ...)

ഓ........
കുന്നത്തെ തെങ്ങിന്‍ ‍....
കുന്നത്തെ തെങ്ങിന്‍ കുരുത്തോല തൂക്കണം
പൊന്നിന്‍ വിളക്കൊന്നു കൊളുത്തേണം
നാട്ടുകാര്‍ക്കെല്ലാം ക്ഷണം വേണം
നാലും വെച്ചോരു സദ്യ വേണം...
ഓ...ഓ....
(കല്യാണക്കുരുവിക്കു ...)

kalyāṇakkuruvikku pullānippuragĕṭṭān
pulluṁ nĕlluṁ vaikkoluṁ
paññiyuṁ pāyaluṁ kummāyaṁ
illiyuṁ suḽḽiyuṁ mondāyaṁ
rārirāro rāriro.....
rārirāro rāriro....

o...o....
pŏnnoṇappaiṅgiḽī....
pŏnnoṇappaiṅgiḽi pŏnnoṇappaiṅgiḽi
ĕnnāṇu purayuḍĕ pālugāccal ?
o....
pañjāṁgaṁ nokki kuṟikkeṇaṁ
pañjamippaśuvin pāluveṇaṁ
o....o.....
(kalyāṇakkuruvikku ...)

o........
kunnattĕ tĕṅṅin ....
kunnattĕ tĕṅṅin kuruttola tūkkaṇaṁ
pŏnnin viḽakkŏnnu kŏḽutteṇaṁ
nāṭṭugārkkĕllāṁ kṣaṇaṁ veṇaṁ
nāluṁ vĕccoru sadya veṇaṁ...
o...o....
(kalyāṇakkuruvikku ...)