Kalppanaaraamattil

കൽപ്പനാരാമത്തിൽ
Work
Year
Language

കല്പനാരാമത്തില്‍ കണിക്കൊന്ന പൂത്തപ്പോള്‍
സ്വപ്നമനോഹരി നീ വന്നു - എന്റെ
സ്വപ്നമനോഹരി നീ വന്നൂ (കല്പനാരാമത്തില്‍)

മാനത്തെ നന്ദനവനത്തില്‍ നിന്നോ
മാനസയമുനാതീരത്തുനിന്നോ
താരകയായ് - വനരാധികയായ്
പ്രേമചാരുമരാളികയായ് നീ വന്നൂ
താരകയായ് - വനരാധികയായ്
പ്രേമചാരുമരാളികയായ് നീവന്നൂ (കല്പനാരാമത്തില്‍)

മുല്ലപ്പൂവല്ലികള്‍ അലങ്കരിച്ച
പല്ലക്കിലേറിവരും വസന്തം പോലെ
ദേവതയായ് - മദാലസയായ്
രാഗഭാവനാതരംഗമായി നീ വന്നൂ
ദേവതയായ് - മദാലസയായ്
രാഗഭാവനാതരംഗമായി നീവന്നൂ (കല്പനാരാമത്തില്‍)

kalbanārāmattil kaṇikkŏnna pūttappoḽ
svapnamanohari nī vannu - ĕnṟĕ
svapnamanohari nī vannū (kalbanārāmattil)

mānattĕ nandanavanattil ninno
mānasayamunādīrattuninno
tāragayāy - vanarādhigayāy
premasārumarāḽigayāy nī vannū
tāragayāy - vanarādhigayāy
premasārumarāḽigayāy nīvannū (kalbanārāmattil)

mullappūvalligaḽ alaṅgaricca
pallakkileṟivaruṁ vasandaṁ polĕ
devadayāy - madālasayāy
rāgabhāvanādaraṁgamāyi nī vannū
devadayāy - madālasayāy
rāgabhāvanādaraṁgamāyi nīvannū (kalbanārāmattil)