കല്പകപൂഞ്ചോല കരയില്‍ വാഴും
ഗന്ധര്‍വഭഗവാനേ കാണേണം (കല്പകപൂഞ്ചോല)
കിന്നരം മീട്ടുന്ന ദേവിയുമൊന്നിച്ച്
ചന്ദനത്തേരില്‍ ഇറങ്ങേണം വന്ന്
ചന്ദനത്തേരില്‍ ഇറങ്ങേണം (കല്പകപൂഞ്ചോല)
അപ്സരസ്ത്രീകള്‍തന്‍ വക്ഷോജസിന്ദൂരം
ആപാദചൂഢം അണിഞ്ഞവനേ
കര്‍പ്പൂരധൂമസുഗന്ധം നിറഞ്ഞോരീ
പുഷ്പപീഠത്തിലിരിക്കേണം വന്ന്
പുഷ്പപീഠത്തിലിരിക്കേണം (കല്പകപൂഞ്ചോല)
മഞ്ഞള്‍പ്പൊടിയും മലര്‍പ്പൊടിയും കൊണ്ട്
ഞങ്ങള്‍ വരച്ച കളത്തിനുള്ളില്‍
പഞ്ചവാദ്യം കേട്ട് പഞ്ചാമൃതമുണ്ട്
മന്മഥനര്‍ത്തനം ആടേണം - രതി
മന്മഥനര്‍ത്തനം ആടേണം
രതി മന്മഥനര്‍ത്തനം ആടേണം (കല്പകപൂഞ്ചോല)