കല്ലുകൊണ്ടോ കരിങ്കല്ലു കൊണ്ടോ
കല്ലുകൊണ്ടൊ കരിങ്കല്ലു കൊണ്ടോ
കണ്ണീരിലലിയാത്ത മണ്ണുകൊണ്ടോ
അള്ളാഹു പണ്ടു മെനഞ്ഞെടുത്തു
ആദിയിൽ ഹവ്വ തൻ ഹൃദയം
ആയിരം ആയിരം ഇരുട്ടറകൾ
അതിലജ്ഞാത പാതാള ഗുഹകൾ
ബാഷ്പ തടങ്ങൾ താജ് മഹലുകൾ
പ്രേമ യമുനകൾ പ്രേതാലയങ്ങൾ
ആരു കണ്ടു ആരു കണ്ടു
അവ ആരു കണ്ടു (കല്ലു കൊണ്ടോ)
ആരുമിതേവരെ തുറന്നിട്ടില്ല
അതിൻ മായാഗോപുര നടകൾ
പ്രേമകവികളും ശാസ്ത്രമതികളും
വേദാന്തികളും ഗായകന്മാരും
ആരറിഞ്ഞു ആരറിഞ്ഞു കഥയാരറിഞ്ഞു
(കല്ലു കൊണ്ടോ)
kallugŏṇḍŏ kariṅgallu kŏṇḍo
kaṇṇīrilaliyātta maṇṇugŏṇḍo
aḽḽāhu paṇḍu mĕnaññĕḍuttu
ādiyil havva tan hṛdayaṁ
āyiraṁ āyiraṁ iruṭṭaṟagaḽ
adilajñāda pādāḽa guhagaḽ
bāṣpa taḍaṅṅaḽ tāj mahalugaḽ
prema yamunagaḽ predālayaṅṅaḽ
āru kaṇḍu āru kaṇḍu
ava āru kaṇḍu (kallu kŏṇḍo)
ārumidevarĕ tuṟanniṭṭilla
adin māyāgobura naḍagaḽ
premagavigaḽuṁ śāstramadigaḽuṁ
vedāndigaḽuṁ gāyaganmāruṁ
āraṟiññu āraṟiññu kathayāraṟiññu
(kallu kŏṇḍo)