Kallu vettaamkulikkakkare

കല്ലു വെട്ടാംകുഴിക്കക്കരെ
Year
Language

കല്ലുവെട്ടാങ്കുഴിക്കക്കരെ നിന്നുടെ
കല്ലുവെട്ടാങ്കുഴിക്കക്കരെ നിന്നുടെ വെള്ളി വളകിലുക്കം
നിന്റെ വെള്ളിവളക്കിലുക്കം
പിന്നെ പുള്ളിക്കുയിലിന്റെ കൊഞ്ചല്‍ പോലൊരു പെണ്ണിന്‍റെ മൂളക്കം
ഒരു പഞ്ചാര മൂളക്കം

കേട്ടിട്ടടുത്തുവന്നു കുറെ നാട്ടു കിസ്സ പറഞ്ഞു
പിന്നെ കാട്ടുമുളംകിളിപോലെ നീ എന്നുടെ ഖല്‍ബില്‍ കൂടണഞ്ഞു
എന്നുടെ ഖല്‍ബില്‍ കൂടണഞ്ഞു
ഇണക്കുയിലേ ഒരിക്കലും നീ മറക്കരുതേ
പട്ടാമ്പിപ്പുഴക്കെട്ടുകൾ ചന്ദ്രിക പൂമ്പട്ടു വിരിക്കുമ്പോള്‍
പൂമ്പട്ടു വിരിക്കുമ്പോള്‍
എത്ര എത്ര രാവുകള്‍ നാം അത് മെത്തയാക്കി കഴിച്ചു
മലര്‍ മെത്തയാക്കി കഴിച്ചു

എത്ര കനവു കണ്ടു പിന്നെ എത്ര കരള്‍ നൊന്തു
എന്നെ കാത്തിരിക്കേണം മരിക്കും വരേയ്ക്കും എന്നോതി ഞാന്‍ നാടു വിട്ടു
എന്നോതി ഞാന്‍ നാടു വിട്ടു
തിരിച്ചു വരും കൊതിച്ചു വരും ചതിക്കരുതേ
(കല്ലുവെട്ടാങ്കുഴിക്കക്കരെ)

kalluvĕṭṭāṅguḻikkakkarĕ ninnuḍĕ
kalluvĕṭṭāṅguḻikkakkarĕ ninnuḍĕ vĕḽḽi vaḽagilukkaṁ
ninṟĕ vĕḽḽivaḽakkilukkaṁ
pinnĕ puḽḽikkuyilinṟĕ kŏñjal polŏru pĕṇṇinṟĕ mūḽakkaṁ
ŏru pañjāra mūḽakkaṁ

keṭṭiṭṭaḍuttuvannu kuṟĕ nāṭṭu kissa paṟaññu
pinnĕ kāṭṭumuḽaṁkiḽibolĕ nī ĕnnuḍĕ khalbil kūḍaṇaññu
ĕnnuḍĕ khalbil kūḍaṇaññu
iṇakkuyile ŏrikkaluṁ nī maṟakkarude
paṭṭāmbippuḻakkĕṭṭugaḽ sandriga pūmbaṭṭu virikkumboḽ
pūmbaṭṭu virikkumboḽ
ĕtra ĕtra rāvugaḽ nāṁ at mĕttayākki kaḻiccu
malar mĕttayākki kaḻiccu

ĕtra kanavu kaṇḍu pinnĕ ĕtra karaḽ nŏndu
ĕnnĕ kāttirikkeṇaṁ marikkuṁ vareykkuṁ ĕnnodi ñān nāḍu viṭṭu
ĕnnodi ñān nāḍu viṭṭu
tiriccu varuṁ kŏdiccu varuṁ sadikkarude
(kalluvĕṭṭāṅguḻikkakkarĕ)