Kallu kondoru

കല്ലു കൊണ്ടൊരു
Year
Language

കല്ലു കൊണ്ടൊരു പെണ്ണ് പാറ
ക്കല്ലുകൾക്കുള്ളിൽ നിന്നുമുണർന്നൊരു
കനിവിന്നുറവാം പെണ്ണ്
കരളിൽ കന്മദമുള്ളൊരു പെണ്ണ്

മുള്ളുകൾ കുത്തി ഞെരിച്ചാലും
തുമ്പികൾ കാതു തുളച്ചാലും
നൊമ്പരമെല്ലാമുള്ളിലൊതുക്കി
പുഞ്ചിരി തൂകുന്ന പൂവ് അവൾ
അൻപെഴും ചെമ്പനീർ പൂവ് (കല്ലു...)

തുള്ളാതിറ്റു തുളുമ്പാതെ
ഉള്ളം നിറകുടമാണല്ലോ
കൂടപ്പിറപ്പുകളെല്ലാർക്കും കുളുർ
ത്താരാട്ടു പാട്ടായൊരമ്മ അവൾ
ഈറ്റുനോവറിയാത്തൊരമ്മ (കല്ലു...)

kallu kŏṇḍŏru pĕṇṇ pāṟa
kkallugaḽkkuḽḽil ninnumuṇarnnŏru
kanivinnuṟavāṁ pĕṇṇ
karaḽil kanmadamuḽḽŏru pĕṇṇ

muḽḽugaḽ kutti ñĕriccāluṁ
tumbigaḽ kādu tuḽaccāluṁ
nŏmbaramĕllāmuḽḽilŏdukki
puñjiri tūgunna pūv avaḽ
anpĕḻuṁ sĕmbanīr pūv (kallu...)

tuḽḽādiṭru tuḽumbādĕ
uḽḽaṁ niṟaguḍamāṇallo
kūḍappiṟappugaḽĕllārkkuṁ kuḽur
ttārāṭṭu pāṭṭāyŏramma avaḽ
īṭrunovaṟiyāttŏramma (kallu...)