Kalloliniyude

കല്ലോലിനിയുടെ
Year
Language

കല്ലോലിനിയുടെ കരയില്‍ കല്പപാദപ തണലില്‍
കാമ്യ കാമനാ മലര്‍ച്ചെടി പോലൊരു
കാര്‍മുകിലൊളിവേണി നിന്നു
കല്ലോലിനിയുടെ കരയില്‍

കൃഷ്ണകമല പൂവുകള്‍ പോലെ
പുഷ്പിണിയവളുടെ പൂമിഴികള്‍
കലഹിച്ചെത്തി കരിവണ്ടുകളായ്
കമനീയതയുടെ കുളിര്‍നുകരാന്‍
ഒരുകരിവണ്ടായ് പറന്നെങ്കില്‍ ഞാന്‍
ഒരിതളിമയില്‍ മുകര്‍ന്നെങ്കില്‍
ഓ....ഓ.....
(കല്ലോലിനിയുടെ കരയില്‍ )

വെണ്ണിലാവിന്‍ പൊന്‍പാളിപോലെ
പൂമേനിയണിയും ലോലാംബരം
പൂവിളം കാറ്റതില്‍ ഉമ്മവെച്ചുലഞ്ഞു
പൊന്‍ വെയിലലയും പൂനിലാവായ്
ഒരുകുളിര്‍കാറ്റായ് ഒഴുകിയെങ്കില്‍
ഞാന്‍ ഒരുചുംബനമതില്‍ പകര്‍ന്നെങ്കില്‍...
ഓ....ഓ.....
(കല്ലോലിനിയുടെ കരയില്‍ )

kalloliniyuḍĕ karayil kalbabādaba taṇalil
kāmya kāmanā malarscĕḍi polŏru
kārmugilŏḽiveṇi ninnu
kalloliniyuḍĕ karayil

kṛṣṇagamala pūvugaḽ polĕ
puṣpiṇiyavaḽuḍĕ pūmiḻigaḽ
kalahiccĕtti karivaṇḍugaḽāy
kamanīyadayuḍĕ kuḽirnugarān
ŏrugarivaṇḍāy paṟannĕṅgil ñān
ŏridaḽimayil mugarnnĕṅgil
o....o.....
(kalloliniyuḍĕ karayil )

vĕṇṇilāvin pŏnpāḽibolĕ
pūmeniyaṇiyuṁ lolāṁbaraṁ
pūviḽaṁ kāṭradil ummavĕcculaññu
pŏn vĕyilalayuṁ pūnilāvāy
ŏruguḽirgāṭrāy ŏḻugiyĕṅgil
ñān ŏrusuṁbanamadil pagarnnĕṅgil...
o....o.....
(kalloliniyuḍĕ karayil )