Kallinkudamoru paṟudeesa

കള്ളിൻകുടമൊരു പറുദീസ
Work
Year
Language

കള്ളിൻകുടമൊരു പറുദീസ അതിൽ
മുങ്ങിപ്പൊങ്ങിവരുന്നൊരാശ
കറികൾ വെളമ്പടീ മറിയാമ്മേ നിൻ
എരിവു വെളമ്പെടീ സാറാമ്മേ..

ഇന്നു നമുക്ക് ചിരിക്കാം ഈ
കാടിനു ലഹരി കൊടുക്കാം
നാളെ കിഴക്കു വെളുത്താല്
കൂപ്പുകൾ പിന്നെയും വെട്ടാം
അച്ചാമ്മേ ശോശാമ്മേ ഈ
ചാക്കോയൊണ്ടടീ കൂടെ..

കുന്നും മലയുമറിഞ്ഞോട്ടേ
നമ്മുടെ ശക്തികൾ കണ്ടോട്ടേ
ആളൊണ്ടെങ്കിൽ വന്നോട്ടേ
നാടൻ ചുണകൾ കണ്ടോട്ടേ..

ഇന്നു നമുക്ക് രസിക്കാം
പരമാനന്ദത്തിൽ ലയിക്കാം
വീണ്ടുമെതിർക്കാൻ വന്നാല്
നമ്മളുമൊരു കൈ നോക്കും
തോമാച്ചാ കറിയാച്ചാ ഈ
ചാക്കോയൊണ്ടടാ കൂടെ..

kaḽḽinkuḍamŏru paṟudīsa adil
muṅṅippŏṅṅivarunnŏrāśa
kaṟigaḽ vĕḽambaḍī maṟiyāmme nin
ĕrivu vĕḽambĕḍī sāṟāmme..

innu namukk sirikkāṁ ī
kāḍinu lahari kŏḍukkāṁ
nāḽĕ kiḻakku vĕḽuttāl
kūppugaḽ pinnĕyuṁ vĕṭṭāṁ
accāmme śośāmme ī
sākkoyŏṇḍaḍī kūḍĕ..

kunnuṁ malayumaṟiññoṭṭe
nammuḍĕ śaktigaḽ kaṇḍoṭṭe
āḽŏṇḍĕṅgil vannoṭṭe
nāḍan suṇagaḽ kaṇḍoṭṭe..

innu namukk rasikkāṁ
paramānandattil layikkāṁ
vīṇḍumĕdirkkān vannāl
nammaḽumŏru kai nokkuṁ
tomāccā kaṟiyāccā ī
sākkoyŏṇḍaḍā kūḍĕ..