Kallanre peru

കള്ളന്റെ പേരു
Year
Language

കള്ളന്റെ പേരുപറഞ്ഞാല്‍ കൊതിയൂറും
ചുണ്ടില്‍ തേനൂറിവരും
നാണം നാണം നുണക്കുഴികളില്‍
പൂവിരിയിക്കും കുങ്കുമപ്പൂവിരിയിക്കും

ഇന്നലെ രാവിലവന്‍ കിനാവില്‍ പൂമെത്തയ്ക്കരികില്‍ വന്നു
പുഞ്ചിരിച്ചു പൂമെത്തക്കരികില്‍ വന്നു
തങ്കം തങ്കം എന്നുവിളിച്ചു സംഗീതലഹരിപകര്‍ന്നു

നാടകത്തില്‍ നായകനായി ഞാന്‍ അവന്റെ നായികയായി
അനുരാഗഗാനമവന്‍ പാടി എല്ലാം മറന്നു ഞാനാടി
ജീവിതത്തിന്‍ വീഥിയിതില്‍ ഇനി വേഷമിടാറായി
പുതുവേഷമിടാറായി... ഓ......

kaḽḽanṟĕ perubaṟaññāl kŏdiyūṟuṁ
suṇḍil tenūṟivaruṁ
nāṇaṁ nāṇaṁ nuṇakkuḻigaḽil
pūviriyikkuṁ kuṅgumappūviriyikkuṁ

innalĕ rāvilavan kināvil pūmĕttaykkarigil vannu
puñjiriccu pūmĕttakkarigil vannu
taṅgaṁ taṅgaṁ ĕnnuviḽiccu saṁgīdalaharibagarnnu

nāḍagattil nāyaganāyi ñān avanṟĕ nāyigayāyi
anurāgagānamavan pāḍi ĕllāṁ maṟannu ñānāḍi
jīvidattin vīthiyidil ini veṣamiḍāṟāyi
puduveṣamiḍāṟāyi... o......