Kallanoruttan vannallo

കള്ളനൊരുത്തന്‍ വന്നല്ലോ
Year
Language

കള്ളനൊരുത്തൻ വന്നല്ലൊ
കണ്ണുംകാട്ടി നടന്നല്ലൊ
പുഹിലു പറഞ്ഞു പറഞ്ഞവനൊടുവിൽ
കരളും കൊണ്ടു കടന്നല്ലൊ
പുത്തരി കല്ലു കടിച്ചല്ലൊ
പുത്തിയെനിയ്ക്കു പിഴച്ചല്ലൊ
പുതുമണവാളനെ നോക്കിയിരുന്നെൻ
പൊന്നേ കണ്ണു കഴച്ചല്ലൊ
തഞ്ചം നോക്കി നടന്നവനെന്നൊടു
കൊഞ്ചിക്കൊഞ്ചിക്കൂടവേ
നെഞ്ചമലിഞ്ഞു വഞ്ചന ചിന്തിയ
പഞ്ചാരച്ചിരി കാണവേ
നാളെ വരാമെന്നോതിയ പുള്ളിയെ
നാളിതുവരെയും കണ്ടില്ല
നാടും കാടും തേടി ഞാൻ
കരയും കടലും തേടി ഞാൻ

-കള്ളനൊരുത്തൻ

ആരാനും കണ്ടോയെൻ
ആരോമൽ പുതുമാരനെ
മാനസഹാരനെ
ആനന്ദപ്പൊയ്കയിൽ
ചാഞ്ചാടിക്കളിയാടുന്ന
താമരത്താരിനെ
എന്നുവരുന്നവൻ എന്നുവരുന്നവൻ
എല്ലാരും കളിയാക്കണ്
എങ്ങനെ നിന്നെക്കാണാതിനി ഞാൻ
നാട്ടാരിൽ തല കാട്ടണ്
കരളെ നിന്നെക്കാണാതെ
കണ്ണുകൾ രണ്ടും തോരാതെ
കരയിലെറിഞ്ഞൊരു മീൻ പോലെ
കഴിയുന്നിതു ഞാനഴൽ തീരാതെ

kaḽḽanŏruttan vannallŏ
kaṇṇuṁkāṭṭi naḍannallŏ
puhilu paṟaññu paṟaññavanŏḍuvil
karaḽuṁ kŏṇḍu kaḍannallŏ
puttari kallu kaḍiccallŏ
puttiyĕniykku piḻaccallŏ
pudumaṇavāḽanĕ nokkiyirunnĕn
pŏnne kaṇṇu kaḻaccallŏ
tañjaṁ nokki naḍannavanĕnnŏḍu
kŏñjikkŏñjikkūḍave
nĕñjamaliññu vañjana sindiya
pañjāracciri kāṇave
nāḽĕ varāmĕnnodiya puḽḽiyĕ
nāḽiduvarĕyuṁ kaṇḍilla
nāḍuṁ kāḍuṁ teḍi ñān
karayuṁ kaḍaluṁ teḍi ñān

-kaḽḽanŏruttan

ārānuṁ kaṇḍoyĕn
āromal pudumāranĕ
mānasahāranĕ
ānandappŏygayil
sāñjāḍikkaḽiyāḍunna
tāmarattārinĕ
ĕnnuvarunnavan ĕnnuvarunnavan
ĕllāruṁ kaḽiyākkaṇ
ĕṅṅanĕ ninnĕkkāṇādini ñān
nāṭṭāril tala kāṭṭaṇ
karaḽĕ ninnĕkkāṇādĕ
kaṇṇugaḽ raṇḍuṁ torādĕ
karayilĕṟiññŏru mīn polĕ
kaḻiyunnidu ñānaḻal tīrādĕ