കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
കളിയാടാനൊരു പുര കെട്ടാം
പുരകെട്ടാം പുരകെട്ടാം
പൂഴിമണലില്‍ തറകെട്ടാം
(കല്‍ക്കണ്ട)
കളിവീട്ടിങ്കല്‍ കുളിയ്ക്കാനായി
കാക്കെ കാക്കെ വരുമോ നീ
കാവലിരിയ്ക്കാന്‍ വരുമോ നീ
വീട്ടില്‍ വിരുന്നിനു് കൂട്ടിനായി
കാട്ടിലെ കുയിലേ വരുമോ നീ
പാട്ടുകള്‍ പാടാന്‍ വരുമോ നീ
(കല്‍ക്കണ്ട)
ആറ്റിലെ മണ്ണാല്‍ അരിവെച്ചീടാം
അരളിപ്പൂവാല്‍ കറിവെച്ചീടാം
ആമ്പല്‍ച്ചെടിതന്‍ ഇല വയ്ക്കാം
പാവക്കുഞ്ഞിനു് ദാഹം മാറ്റാന്‍
പച്ചക്കുതിരയെ പാലുകറക്കാം
പാല്‍പ്പായിസവും വച്ചീടാം
(കല്‍ക്കണ്ട)