Kaliyodamidil

കളിയോടമിതില്‍
Work
Year
Language

(സ്ത്രീ) കളിയോടമതില്‍ പോയിടാം
ഗാനങ്ങള്‍ പാടി ജയം നേടി -
യുല്ലാസമായി ദൂരെ ദൂരെ
(പു.1) (കളിയോട)
ദൂരെ ദൂരെ ഓ ദൂരെ ദൂരെ
(സ്ത്രീ) ഓ... ദൂരെ ദൂരെ ഓ ദൂരെ ദൂരെ

(പു.1) കൈവിലങ്ങുകള്‍ പൊട്ടിപ്പോയെടാ
കായലിന്‍ കളിയോടത്തില്‍
(പു.2) കാണിക്കാമിനിക്കൈക്കരുത്തെടാ
തോണിയില്‍ തുഴഞ്ഞായത്തില്‍
(പു.3) ഇനിയെന്‍ ജീവിതലക്ഷ്യത്തി
ലെത്തേണം മോദാല്‍

(സ്ത്രീ) അതിനേകീടാമെന്‍ ജീവന്‍
ഞാനുമെന്‍ നാഥാ
ഇനിയെല്ലാരും നാമൊന്നായു്
ചെല്ലേണം വേഗാല്‍
ജയം നേടിയുല്ലാസമായു്
ദൂരെ ദൂരെ - ദൂരേ - ദൂരേ ഓ

(പു.1) കാറുകൊള്ളുമ്പോള്‍ കായല്‍വെള്ളത്തില്‍
കാണും ഞാനെന്റെ പാറുവെ
(പു.2) കള്ളുതുള്ളിയെന്നുള്ളില്‍ ചെല്ലുമ്പോള്‍
കാണും ഞാനുമെന്‍ റാണിയെ
(ഗ്രൂ) തടുക്കും വൈരിയെ മടക്കും
നമ്മളിന്നടുക്കുമക്കരെയോടത്തില്‍
മിടുക്കുണ്ടെങ്കിലോ തടുത്തുകൊള്ളടാ
മീശക്കൊമ്പനെ മാറിക്കോ
മിടുക്കുണ്ടെങ്കിലോ തടുത്തുകൊള്ളടാ
മീശക്കൊമ്പനെ മാറിക്കോ

(strī) kaḽiyoḍamadil poyiḍāṁ
gānaṅṅaḽ pāḍi jayaṁ neḍi -
yullāsamāyi dūrĕ dūrĕ
(pu.1) (kaḽiyoḍa)
dūrĕ dūrĕ o dūrĕ dūrĕ
(strī) o... dūrĕ dūrĕ o dūrĕ dūrĕ

(pu.1) kaivilaṅṅugaḽ pŏṭṭippoyĕḍā
kāyalin kaḽiyoḍattil
(pu.2) kāṇikkāminikkaikkaruttĕḍā
toṇiyil tuḻaññāyattil
(pu.3) iniyĕn jīvidalakṣyatti
lĕtteṇaṁ modāl

(strī) adinegīḍāmĕn jīvan
ñānumĕn nāthā
iniyĕllāruṁ nāmŏnnāyu്
sĕlleṇaṁ vegāl
jayaṁ neḍiyullāsamāyu്
dūrĕ dūrĕ - dūre - dūre o

(pu.1) kāṟugŏḽḽumboḽ kāyalvĕḽḽattil
kāṇuṁ ñānĕnṟĕ pāṟuvĕ
(pu.2) kaḽḽuduḽḽiyĕnnuḽḽil sĕllumboḽ
kāṇuṁ ñānumĕn ṟāṇiyĕ
(grū) taḍukkuṁ vairiyĕ maḍakkuṁ
nammaḽinnaḍukkumakkarĕyoḍattil
miḍukkuṇḍĕṅgilo taḍuttugŏḽḽaḍā
mīśakkŏmbanĕ māṟikko
miḍukkuṇḍĕṅgilo taḍuttugŏḽḽaḍā
mīśakkŏmbanĕ māṟikko