Kaliveena maaril serkkum

കളിവീണ മാറില്‍ ചേര്‍ക്കും
Year
Language

ആ ...ആ ...ആ ....ആ ....
കളിവീണ മാറിൽ ചേര്‍ക്കും കൌമാരസ്വപ്നം തേങ്ങി
പ്രിയരാഗമെങ്ങോ മാഞ്ഞുവോ...
നിറകണ്ണിലേതോ രൂപം നിന്‍ നേര്‍ക്കു കൈനീട്ടുന്നു
അറിയാത്ത ഭാവം തന്നെയോ....
ഒരു നോക്കു കാണാന്‍ മറുവാക്കു കേള്‍ക്കാന്‍
വരുമെന്നു വെറുതേ തോന്നിയോ.....
കളിവീണ മാറിൽ ചേര്‍ക്കും കൌമാര സ്വപ്നം തേങ്ങി
പ്രിയരാഗമെങ്ങോ മാഞ്ഞുവോ...

കിളിവാതില്‍ ചാരുന്നേരം വളകള്‍ക്കു പുത്തരിയങ്കം
തളിര്‍മെയ്യിലിടവം പെയ്തുവോ...
മിഴികൊണ്ടു കച്ചഞൊറിഞ്ഞു മധുമാസപ്പന്തലുണര്‍ന്നു
ഇണയങ്കം നമ്മള്‍ വെല്ലുമോ
തുഴയാതെ നീങ്ങും തോണിക്കു താങ്ങായ്
അമരത്തില്‍ മാരന്‍ നിന്നുവോ.....
കളിവീണ മാറിൽ ചേര്‍ക്കും കൌമാര സ്വപ്നം തേങ്ങി
പ്രിയരാഗമെങ്ങോ മാഞ്ഞുവോ...

നിറതിങ്കൾ മായുന്നേരം നിഴലിന്റെ താരവിചാരം
ഇരുള്‍ വന്നു കണ്‍കൾ മൂടിയോ...
വഴിയേതു തിരിയുന്നീലാ വര്‍ണ്ണങ്ങള്‍ തെളിയുന്നീലാ
വരദീപമേ നീ എങ്ങു പോയ്‌....
ഒഴിയാതെ പെയ്യും മിഴിനീരില്‍ വീണ്ടും
ഹൃദയങ്ങള്‍ അന്യം നിന്നുവോ......
(കളിവീണ.....)

ā ...ā ...ā ....ā ....
kaḽivīṇa māṟil serkkuṁ kaൌmārasvapnaṁ teṅṅi
priyarāgamĕṅṅo māññuvo...
niṟagaṇṇiledo rūbaṁ nin nerkku kainīṭṭunnu
aṟiyātta bhāvaṁ tannĕyo....
ŏru nokku kāṇān maṟuvākku keḽkkān
varumĕnnu vĕṟude tonniyo.....
kaḽivīṇa māṟil serkkuṁ kaൌmāra svapnaṁ teṅṅi
priyarāgamĕṅṅo māññuvo...

kiḽivādil sārunneraṁ vaḽagaḽkku puttariyaṅgaṁ
taḽirmĕyyiliḍavaṁ pĕyduvo...
miḻigŏṇḍu kaccañŏṟiññu madhumāsappandaluṇarnnu
iṇayaṅgaṁ nammaḽ vĕllumo
tuḻayādĕ nīṅṅuṁ toṇikku tāṅṅāy
amarattil māran ninnuvo.....
kaḽivīṇa māṟil serkkuṁ kaൌmāra svapnaṁ teṅṅi
priyarāgamĕṅṅo māññuvo...

niṟadiṅgaḽ māyunneraṁ niḻalinṟĕ tāravisāraṁ
iruḽ vannu kaṇgaḽ mūḍiyo...
vaḻiyedu tiriyunnīlā varṇṇaṅṅaḽ tĕḽiyunnīlā
varadībame nī ĕṅṅu poy‌....
ŏḻiyādĕ pĕyyuṁ miḻinīril vīṇḍuṁ
hṛdayaṅṅaḽ anyaṁ ninnuvo......
(kaḽivīṇa.....)