Kalittolimaarenne kaliyaakki

കളിത്തോഴിമാരെന്നെ കളിയാക്കി
Work
Year
Language

യേശുദാസ്‌ :
മലർവള്ളിക്കാട്ടിലെ മാൻകിടാവേ നിനക്ക്‌
മണവാളനെത്താൻ തിടുക്കമായോ?
പനിനീരു പെയ്യുന്ന പന്തലൊന്നിൽ നിനക്ക്‌
വലതുകാൽ കുത്താൻ തിടുക്കമായോ?

ജാനകി :
കളിത്തോഴിമാരെന്നെ കളിയാക്കി എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി
ഓ?
ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ
കളിയാക്കി എന്നെ കളിയാക്കി എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി

മ്മ്?

മാനസസരസ്സിങ്കൽ പ്രേമത്തിൻ കളഹംസം
താമസമാക്കിയെന്നും പറഞ്ഞുണ്ടാക്കി അവർ
പറഞ്ഞുണ്ടാക്കി(2)
കളിയാക്കി എന്നെ കളിയാക്കി എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി

അയലത്തെ കല്യാണത്തിന്നവിടുന്നു മുമ്പിൽ നിൽക്കെ
അവരെന്നെ ചൂണ്ടിക്കാട്ടി കളിയാക്കി
കളഭത്തിൻ കിണ്ണം എന്റെ കൈ തട്ടി മറിഞ്ഞപ്പൊൾ
കിലുകിലെ അവർ മണിച്ചിരി മുഴക്കി
അവർ ചിരി മുഴക്കി

കളിയാക്കി എന്നെ കളിയാക്കി എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി

മൂവന്തി നേരത്തു ഞാൻ കാവിൽ പോയ്‌ തൊഴും നേരം
ആ വഴിക്കെങ്ങാനും അങ്ങു വന്നാൽ
ശിവനെ തപസ്സു ചെയ്യും പാർവ്വതി എന്നു മെല്ലെ
ചെവിയിൽ വന്നൊരു തോഴി കളിപറയും

കളിയാക്കി എന്നെ കളിയാക്കി എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി

yeśudās‌ :
malarvaḽḽikkāṭṭilĕ mānkiḍāve ninakk‌
maṇavāḽanĕttān diḍukkamāyo?
paninīru pĕyyunna pandalŏnnil ninakk‌
valadugāl kuttān diḍukkamāyo?

jānagi :
kaḽittoḻimārĕnnĕ kaḽiyākki ĕnṟĕ
kaḽittoḻimārĕnnĕ kaḽiyākki
o?
iḍadu kaṇṇiḍaykkiḍĕ innalĕ tuḍiccappoḽ
kaḽiyākki ĕnnĕ kaḽiyākki ĕnṟĕ
kaḽittoḻimārĕnnĕ kaḽiyākki

mm?

mānasasarassiṅgal premattin kaḽahaṁsaṁ
tāmasamākkiyĕnnuṁ paṟaññuṇḍākki avar
paṟaññuṇḍākki(2)
kaḽiyākki ĕnnĕ kaḽiyākki ĕnṟĕ
kaḽittoḻimārĕnnĕ kaḽiyākki

ayalattĕ kalyāṇattinnaviḍunnu mumbil nilkkĕ
avarĕnnĕ sūṇḍikkāṭṭi kaḽiyākki
kaḽabhattin kiṇṇaṁ ĕnṟĕ kai taṭṭi maṟiññappŏḽ
kilugilĕ avar maṇicciri muḻakki
avar siri muḻakki

kaḽiyākki ĕnnĕ kaḽiyākki ĕnṟĕ
kaḽittoḻimārĕnnĕ kaḽiyākki

mūvandi nerattu ñān kāvil poy‌ tŏḻuṁ neraṁ
ā vaḻikkĕṅṅānuṁ aṅṅu vannāl
śivanĕ tabassu sĕyyuṁ pārvvadi ĕnnu mĕllĕ
sĕviyil vannŏru toḻi kaḽibaṟayuṁ

kaḽiyākki ĕnnĕ kaḽiyākki ĕnṟĕ
kaḽittoḻimārĕnnĕ kaḽiyākki