Kalisiridan praayam [M]

കളിചിരിതന്‍ പ്രായം [M]
Work
Year
Language

കളിചിരിതന്‍ പ്രായം
തേന്‍‌മഴ പൊഴിയും നാണം
മിഴികളിലൊരു മണിദീപം
നിന്‍ ചൊടികളിലിതു മധുമാസം
ഇന്നു സ്വയംവരവധുവായ് പോരൂ
(കളിചിരി...)

മാറില്‍ നീ ചായും നേരം
മായേ നിന്റെ മൗനമെന്തേ
പകല്‍മഴ നനഞ്ഞ പരിഭവം
നിറനിശകളില്‍ സുഖകരം
ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍...
ഇരുവരുമൊരു മനസ്സായ് പുലരാന്‍ പോരൂ...
(കളിചിരി...)

ഏതോ മൂകാനുരാഗം
തേടും ഏകാന്തയാമം
കുയിലുകള്‍ മറന്ന ശ്രുതിലയം
തുയിലുണരുമെന്‍ മുരളിയില്‍
സ്വരസുധ പകരുമൊരനുഭവമായ്....
സ്വയമൊരു പുഴയുടെ കളകളമായ് പോരൂ
(കളിചിരി...)

kaḽisiridan prāyaṁ
ten‌maḻa pŏḻiyuṁ nāṇaṁ
miḻigaḽilŏru maṇidībaṁ
nin sŏḍigaḽilidu madhumāsaṁ
innu svayaṁvaravadhuvāy porū
(kaḽisiri...)

māṟil nī sāyuṁ neraṁ
māye ninṟĕ maunamĕnde
pagalmaḻa nanañña paribhavaṁ
niṟaniśagaḽil sukhagaraṁ
iniyumŏruṣassinu kaḽamĕḻudān...
iruvarumŏru manassāy pularān porū...
(kaḽisiri...)

edo mūgānurāgaṁ
teḍuṁ egāndayāmaṁ
kuyilugaḽ maṟanna śrudilayaṁ
tuyiluṇarumĕn muraḽiyil
svarasudha pagarumŏranubhavamāy....
svayamŏru puḻayuḍĕ kaḽagaḽamāy porū
(kaḽisiri...)