Kalisiridan praayam

കളിചിരിതന്‍ പ്രായം
Work
Year
Language

കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം
കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം
മിഴികളിലൊരുമണിദീപം നിന്‍ ചൊടികളില്‍ ഇതു മധുമാസം
ഇന്നും സ്വയംവരത്തിരുനാളല്ലോ....
കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം

മാറില്‍......... നീ ചായും നേരം...
മായേ......... നിന്‍റെ മൗനമെന്തേ..
പകല്‍മഴ നനഞ്ഞ പരിഭവം നിറനിശകളില്‍ സുഖകരം
ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍ ഇരുവരും ഒരുമനസ്സായി പുലരാന്‍ പോരൂ.....
കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം

ഏതോ........... മൂകാനുരാഗം...
(തേടും........... ഏകാന്തയാമം..
കുയിലുകള്‍ മറന്ന ശ്രുതിലയം തുയിലുണരുമെന്‍ മുരളിയില്‍
സ്വരസുധ പകരുമൊരനുഭവമായ് സ്വയം ഒരു പുഴയുടെ കളകളമായ് പോരൂ...
കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം
മിഴികളില്‍ ഒരു മഴമേഘം നിന്‍ ചൊടികളില്‍ അമൃതിനു ദാഹം
ഇന്നു സ്വയംവരവധുവായിപ്പോരൂ........
കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം

kaḽisiridan prāyaṁ ten maḻa pŏḻiyuṁ nāṇaṁ
kaḽisiridan prāyaṁ ten maḻa pŏḻiyuṁ kālaṁ
miḻigaḽilŏrumaṇidībaṁ nin sŏḍigaḽil idu madhumāsaṁ
innuṁ svayaṁvarattirunāḽallo....
kaḽisiridan prāyaṁ ten maḻa pŏḻiyuṁ kālaṁ

māṟil......... nī sāyuṁ neraṁ...
māye......... ninṟĕ maunamĕnde..
pagalmaḻa nanañña paribhavaṁ niṟaniśagaḽil sukhagaraṁ
iniyumŏruṣassinu kaḽamĕḻudān iruvaruṁ ŏrumanassāyi pularān porū.....
kaḽisiridan prāyaṁ ten maḻa pŏḻiyuṁ kālaṁ

edo........... mūgānurāgaṁ...
(teḍuṁ........... egāndayāmaṁ..
kuyilugaḽ maṟanna śrudilayaṁ tuyiluṇarumĕn muraḽiyil
svarasudha pagarumŏranubhavamāy svayaṁ ŏru puḻayuḍĕ kaḽagaḽamāy porū...
kaḽisiridan prāyaṁ ten maḻa pŏḻiyuṁ nāṇaṁ
miḻigaḽil ŏru maḻameghaṁ nin sŏḍigaḽil amṛtinu dāhaṁ
innu svayaṁvaravadhuvāyipporū........
kaḽisiridan prāyaṁ ten maḻa pŏḻiyuṁ kālaṁ