Kalige

കലികേ
Work
Year
Language

കലികേ... ശ്രീ കലികേ...
പുലരും പൂക്കണിയേ...
ഉണരൂ ഉത്സവമായ്..
അഴകേ നീയരികെ...
(കലികേ)

നീലാഞ്ജനനയനേ നീ വന്നൊരു നേരം
കാവും മലര്‍മേടും പൂ ചൂടുകയായി
ചങ്ങാലികള്‍ പാടി ചിങ്ങക്കളിമേട്ടില്‍
പ്രണയാകുലനാമെന്‍ സാന്ത്വനമായ്
സഖി നീ... സഖി നീ... പ്രിയസഖി നീ...
(കലികേ)

ഈ ചൈത്രവിലാസം ഈ കോകിലഗീതം
ഏകാന്തത ചൂഴും ഈ ശാദ്വലതീരം
തീരത്തൊരു കോണില്‍ നിന്‍ കുഞ്ജകുടീരം
ഇനി വേറൊരു നാകം തേടുകയോ
സഖി നീ... സഖി നീ... പ്രിയസഖി നീ...
(കലികേ)

kalige... śrī kalige...
pularuṁ pūkkaṇiye...
uṇarū utsavamāy..
aḻage nīyarigĕ...
(kalige)

nīlāñjananayane nī vannŏru neraṁ
kāvuṁ malarmeḍuṁ pū sūḍugayāyi
saṅṅāligaḽ pāḍi siṅṅakkaḽimeṭṭil
praṇayāgulanāmĕn sāndvanamāy
sakhi nī... sakhi nī... priyasakhi nī...
(kalige)

ī saitravilāsaṁ ī kogilagīdaṁ
egāndada sūḻuṁ ī śādvaladīraṁ
tīrattŏru koṇil nin kuñjaguḍīraṁ
ini veṟŏru nāgaṁ teḍugayo
sakhi nī... sakhi nī... priyasakhi nī...
(kalige)