കളിച്ചിരി മാറാത്ത പെണ്ണെ
കവിളിണ ചുവന്നിട്ടും
കടമിഴി കറുത്തിട്ടും
കളിച്ചിരി മാറാത്ത പെണ്ണെ
മലരമ്പന്നായിരം മണിവില്ലൊടിഞ്ഞല്ലോ!
കവിളത്തു മഴവില്ലു വിരിഞ്ഞല്ലോ
മധുരിത ജീവിത മാകന്ദ വനികയിൽ
മധുമാസപ്പുലർക്കാലം അണഞ്ഞല്ലോ (കളിച്ചിരി)
കടമിഴിത്തടാകത്തിൽ
കരിമീനിളകിയല്ലോ
അധരത്തിൽ തേനലകൾ തുളുമ്പിയല്ലോ
മലരിതൾ പോലുള്ള മനസ്സിന്നകത്തുനിന്നും
അനുരാഗസംഗീതം ഉതിർന്നല്ലോ (കളിച്ചിരി)
kaḽicciri māṟātta pĕṇṇĕ
kaviḽiṇa suvanniṭṭuṁ
kaḍamiḻi kaṟuttiṭṭuṁ
kaḽicciri māṟātta pĕṇṇĕ
malarambannāyiraṁ maṇivillŏḍiññallo!
kaviḽattu maḻavillu viriññallo
madhurida jīvida māganda vanigayil
madhumāsappularkkālaṁ aṇaññallo (kaḽicciri)
kaḍamiḻittaḍāgattil
karimīniḽagiyallo
adharattil tenalagaḽ tuḽumbiyallo
malaridaḽ poluḽḽa manassinnagattuninnuṁ
anurāgasaṁgīdaṁ udirnnallo (kaḽicciri)