Kalayude devi karunaamayi

കലയുടെ ദേവി കരുണാമയി
Work
Year
Language

കലയുടെ ദേവീ കരുണാമയീ
കാന്തിമതീ നിത്യ ശാന്തിമതീ
പ്രഭാമയീ പ്രതിഭാമയീ
പ്രകൃതീ അനശ്വര രാഗമയീ

അവളുടെ ചിരിയായ് പൊന്‍വെയിലണയും
അവളുടെ ഗാനമായ ചന്ദ്രികയുതിരും
അവളുടെ സങ്കല്പനൂപുര ചിലങ്കകള്‍
ആനന്ദ വാസന്ത രത്നങ്ങളാകും
കലയുടെദേവീ കരുണാമയീ

അനുപമ സുന്ദര ലഹരിയില്‍ മുങ്ങി
അഴകിന്നുഷസ്സായ് നര്‍ത്തനമാടും
അവളുടെ മോഹാനുഭൂതികളുണരും
അംബര സീമയില്‍ സന്ധ്യയായ് തെളിയും
കലയുടെ ദേവീ...

kalayuḍĕ devī karuṇāmayī
kāndimadī nitya śāndimadī
prabhāmayī pradibhāmayī
prakṛtī anaśvara rāgamayī

avaḽuḍĕ siriyāy pŏnvĕyilaṇayuṁ
avaḽuḍĕ gānamāya sandrigayudiruṁ
avaḽuḍĕ saṅgalbanūbura silaṅgagaḽ
ānanda vāsanda ratnaṅṅaḽāguṁ
kalayuḍĕdevī karuṇāmayī

anubama sundara lahariyil muṅṅi
aḻaginnuṣassāy narttanamāḍuṁ
avaḽuḍĕ mohānubhūdigaḽuṇaruṁ
aṁbara sīmayil sandhyayāy tĕḽiyuṁ
kalayuḍĕ devī...