കളങ്ങളില്‍ കാണും രൂപം
ഇടംവലം മാറും വേഗം
മനസ്സുകള്‍ താങ്ങും തോണി
പരസ്പരം കേളിയാടും (2)
വിധിയാം കരുവില്‍ എഴുതുന്നളവില്‍
കെണിയാം കോണിയേറിടാം
(കളങ്ങളില്‍)
ഒരു കണക്കില്‍ വിജയിക്കുമ്പോള്‍ ഉടനടി വീഴും വാഴ്ചയില്‍
കെണിയില്‍ നിന്നും ഉണരുമ്മുമ്പേ മറുപടി കയറും കോണിയില്‍
കരുക്കളും മണ്ണീലേ മനുഷ്യരും കാലമാം
കണക്കുകള്‍ക്കുള്ളിലെ മനക്കണക്കല്ലയോ
ചതി നിറഞ്ഞ ചതുരക്കെണിയില്‍ പകിട പന്ത്രണ്ടാടിയാലും
വിധിയാം കരുവില്‍ എഴുതുന്നളവില്‍ കെണിയാം കോണിയേറിടാം
(കളങ്ങളില്‍)
നിധി കൊതിക്കും കരുക്കൊരുക്കും അതു വഴി ആശയും വാരിയില്‍
അയല്‍ക്കുടുക്കും കുഴികുഴിക്കും വിധിയുടെ ലീലാവേദിയില്‍
പകയുടെ പങ്കിന്നവസ്സരം തേടുമീ
മഴക്കുവക്കാളികള്‍ പടിപ്പുരത്താളികള്‍
കലിയുറഞ്ഞ കളരിത്തറയില്‍ അടവു് പതിഞ്ഞിട്ടാടിയാലും
വിധിയാം കരുവില്‍ എഴുതുന്നളവില്‍ കെണിയാം കോണിയേറിടാം
(കളങ്ങളില്‍)