കുക്കു കുക്കു കൂകിപ്പാടാന്‍ കുറുവാലന്‍ കുയിലേ വാ
കിങ്ങിണി കെട്ടി കൂടെ നടക്കാന്‍ കളിയാടും മയിലേ വാ
(കുക്കു കുക്കു കൂകിപ്പാടാന്‍ ...)
മഞ്ഞു പെയ്യുമീ മാമലയില്‍ കുഞ്ഞിക്കുരുവിക്കു വേളിയല്ലേ
മിന്നാടും മിന്നാമിന്നീ നീ മിന്നി വാ
ഓലോലം ഓലേഞാലീ പൂത്താലിപ്പൊന്നും കൊണ്ടേ വാ
പൊന്നാവണിയായ്.....ഓ..ഓ..പൊന്നാതിരയായ്....
കുക്കു കുക്കു കൂകിപ്പാടാന്‍ കുറുവാലന്‍ കുയിലേ വാ
കിങ്ങിണി കെട്ടി കൂടെ നടക്കാന്‍ കളിയാടും മയിലേ വാ...
മാനത്തെ മാരിവില്ലിന്‍ മഞ്ചലേറി പോകാല്ലോ
മാണിക്യച്ചില്ലു മേഘച്ചില്ലമേലെ പൂക്കാല്ലോ(മാനത്തെ...)
പൂവാലി പ്രാവായി പാറിയെങ്ങും പോകാല്ലോ
തൂവാനത്തുമ്പിയായി തുമ്പ തുള്ളി പാടാല്ലോ
മഞ്ഞൂറുമീ മാമ്പൂക്കളില്‍
മാമുണ്ണാന്‍ തേന്‍ തേടി തെന്നിനീങ്ങാല്ലോ
ഇക്കിളിമൊട്ടിനു കിക്കിളി കൂട്ടാല്ലോ...
ചക്കരമുത്തിനു മുന്തിരിമുത്തില്‍ മുത്തം മുത്തം....
കുക്കു കുക്കു കൂകിപ്പാടാന്‍ കുറുവാലന്‍ കുയിലേ വാ
കിങ്ങിണി കെട്ടി കൂടെ നടക്കാന്‍ കളിയാടും മയിലേ വാ...
കണ്ണാടിക്കൂട്ടിനുള്ളില്‍ കണ്ണുപൊത്തിക്കളിയാടാം
കുഴലൂത്തും പാട്ടുമായി കുഞ്ഞുകാട്ടില്‍ വിളയാടാം..(കണ്ണാടി....)
പുന്നാരത്താരങ്ങള്‍ പൂച്ചിലമ്പായ് ചാർത്തീടാം
പൊന്നൂഞ്ഞാല്‍ നൂലുകെട്ടി ചാഞ്ഞിറങ്ങിച്ചാഞ്ചാടാം
മാന്‍പേടകള്‍ മേഞ്ഞോടുമീ മലരാടും മലമേടു്
സ്വന്തമാക്കീടാം....
തൊങ്ങലുതുന്നിയ കിന്നരി മീട്ടീടാം
ചിങ്കിരിമുത്തിനു ചിത്തിരമുത്തില്‍ മുത്തം മുത്തം....
(കുക്കു കുക്കു കൂകിപ്പാടാന്‍ ......)