കളഹംസം നീന്തും രാവില്‍
കനവു ഒന്നായി തീരും നാളില്‍
ല ല ലാ ത ന നാ ല ല ലാ ലാ ലാ
(M)കളഹംസം നീന്തും രാവില്‍
കനവു ഒന്നായി തീരും നാളില്‍
കതിരായി നിഴലായി കളി ഊഞ്ഞാല്‍ ആടാമോ
(F)കണ്നെരാം കൂട്ടില്‍ ഇല തീരാ പൂകൊമ്പില്‍
(M)കണ്ണായി വാഴ്ത്താം ഞാന്‍ കവിളോരം മൂടാം ഞാന്‍
(F)ഇത് മുന്തിരി വള്ളി ഒരുക്കിയ കൂടാരം
(M)കളഹംസം നീന്തും രാവില്‍
കനവു ഒന്നായി തീരും നാളില്‍
കതിരായി നിഴലായി കളി ഊഞ്ഞാല്‍ ആടാമോ
(F)തേന്‍ നിലാവു പോലെന്‍ ചിരി തൂകി നിന്ന നേരം
ചിരകണിയും ഈ കനവിനു നേരെ പുതിയൊരു നാളം ഇതാ
(M)ആദ്യ രാവിലൂടെ കുളിരാര്‍ന്ന മോഹ ജാലം
ഇതള്‍ വിരിയും ചൊടികളില്‍ എന്തേ തിരയുടെ താള ലയം
(F)ഒരു സാന്ത്വനം കേള്‍കുമീ ഭാവ ഗാനമായി
(M)ഹരി ചന്ദനം പൂശി നീ ദേവ ഹംസം ആയി
(F)കളഹംസം നീന്തും രാവില്‍
കനവു ഒന്നായി തീരും നാളില്‍
കതിരായി നിഴലായി കളി ഊഞ്ഞാല്‍ ആടാമോ
(M)സാന്ധ്യ ശോഭയോടെ മിഴിവാര്‍ന്ന സ്നേഹ തീരം
സുഖ തരളിതം ഒഴുകുക അല്ലേ നിളയുടെ ലാസ്യ ലയം
(F)കാന്തനോടു ചേരും കളി വാക്കു ചൊല്ലി ആടും
അണിയറകളില്‍ ഉണരുകയാണോ സിരയുടെ ഭാവ തലം
(M)ഇനി ശ്രീമതി നീ വരൂ കാവ്യ സാരമായി
കിളി വാതിലില്‍ ചേര്‍ന്ന് വാ ആരവങ്ങളായി
(M)കളഹംസം നീന്തും രാവില്‍
കനവു ഒന്നായി തീരും നാളില്‍
കതിരായി നിഴലായി കളി ഊഞ്ഞാല്‍ ആടാമോ