കളകളം പാടും കിളി
കതിരുകള്‍ കൊത്തിക്കൊഞ്ചി
പച്ചിലക്കാടും തേടി പാറി അകന്നൂ...
കാത്തിരിക്കും പെൺകിളിക്കും
കൂട്ടിരിക്കും കുഞ്ഞുങ്ങൾക്കും
ഓണം വന്നു വീണ്ടും രാവില്‍
ആകാശത്തമ്പിളി പൊങ്ങിയല്ലോ....
(കളകളം പാടും...)
കാലം...പൂക്കാലം
പുതു രാഗം പാടും പൂക്കാലം
താലം...പൂത്താലം
ആലോലം പാടും പൂക്കാലം(കാലം...)
തുടിക്കും മനസ്സിലെന്തേ
മധു നുകരും നേരം (തുടിക്കും...)
നാടും വീടും കാടും മേടും
മധു നുകരും പോലെ....
(കളകളം പാടും...)
രാഗം...ശ്രീരാഗം
നവ മോദം പൂക്കും ശ്രീരാഗം
നാദം മണി നാദം
കുയില്‍ പാടും പാട്ടിന്‍ സല്ലാപം(രാഗം...)
പാടും പുഴയൊഴുകും
കുളിര്‍ ചൊരിയും പൂങ്കാറ്റു് (പാടും...)
രാഗം മേളം താളം പെയ്യും
മഴമുകിലേ വായോ......
(കളകളം പാടും...)