Kalagalam kaayalil

കളകളം കായലില്‍
Year
Language

കളകളം കായലില്‍ തുഴതുഴഞ്ഞുവാ
കാവളം പൈങ്കിളീ പാട്ടുപാടിവാ
ഓളിമിന്നും ഓര്‍മ്മതന്‍ കളിവള്ളമൂന്നിഞാന്‍
മഴയുള്ളരാവില്‍ നിന്റെ മണ്‍കുടിലിന്‍ മുന്നില്‍ വന്നു
കളകളം........

മിഴികളില്‍ നീ കൊളുത്തും നറുതിരി പൊന്‍ വിളക്കോ
സിന്ദൂരതാരകളോ മിന്നായം മിന്നി നില്‍പ്പൂ
കടവിലെ കല്‍പ്പടവില്‍ പളുങ്കൊളി പൂപ്പടവില്‍
പുന്നാരപ്പൊന്‍ കുടമോ നിന്നേയും കാത്തിരിപ്പൂ
കനവിനുള്ളിലെ നയമ്പുകൊണ്ടെന്റെ മനം തുഴയാമോ?
പുഞ്ചിരിച്ചുണ്ടിലെ മുന്തിരിമുത്തുമായ് ഉള്ളിന്റെയുള്ളില്‍ ചേക്കേറാമോ?
കളകളം...........

മകരത്തിന്‍ മഞ്ഞൊഴിഞ്ഞാല്‍ വലക്കുള്ളില്‍ മീന്‍ പിടഞ്ഞാല്‍
കാവളം കാവിലല്ലോ തെയ്യാരം താലികെട്ട്
കരനിറച്ചാളു വേണം കണിമണിപ്പന്തല്‍ വേണം
കല്യാണ നാളിലുണ്ണാന്‍ പൊന്നോണ സദ്യ വേണം
തളകിലുങ്ങുന്ന നടനടന്നെന്റെ
അരികില്‍ വന്നാട്ടെ തങ്കനിലാവിന്റെ കോടിയുടുത്തും കൊണ്ടുള്ളിന്റെയുള്ളില്‍ നീ നിന്നാട്ടെ
കളകളം.......

kaḽagaḽaṁ kāyalil tuḻaduḻaññuvā
kāvaḽaṁ paiṅgiḽī pāṭṭubāḍivā
oḽiminnuṁ ormmadan kaḽivaḽḽamūnniñān
maḻayuḽḽarāvil ninṟĕ maṇguḍilin munnil vannu
kaḽagaḽaṁ........

miḻigaḽil nī kŏḽuttuṁ naṟudiri pŏn viḽakko
sindūradāragaḽo minnāyaṁ minni nilppū
kaḍavilĕ kalppaḍavil paḽuṅgŏḽi pūppaḍavil
punnārappŏn kuḍamo ninneyuṁ kāttirippū
kanavinuḽḽilĕ nayambugŏṇḍĕnṟĕ manaṁ tuḻayāmo?
puñjiriccuṇḍilĕ mundirimuttumāy uḽḽinṟĕyuḽḽil sekkeṟāmo?
kaḽagaḽaṁ...........

magarattin maññŏḻiññāl valakkuḽḽil mīn piḍaññāl
kāvaḽaṁ kāvilallo tĕyyāraṁ tāligĕṭṭ
karaniṟaccāḽu veṇaṁ kaṇimaṇippandal veṇaṁ
kalyāṇa nāḽiluṇṇān pŏnnoṇa sadya veṇaṁ
taḽagiluṅṅunna naḍanaḍannĕnṟĕ
arigil vannāṭṭĕ taṅganilāvinṟĕ koḍiyuḍuttuṁ kŏṇḍuḽḽinṟĕyuḽḽil nī ninnāṭṭĕ
kaḽagaḽaṁ.......