Kalabham taraam bhagavaanen manassum taraam [D]

കളഭം തരാം ഭഗവാനെൻ മനസ്സും തരാം [D]
Year
Language

ആ..ആ..ആ..
കളഭം തരാം ഭഗവാനെൻ മനസ്സും തരാം

കളഭം തരാം ഭഗവാനെൻ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം
(കളഭം തരാം.... )

പകൽ വെയിൽ ചായും നേരം പരൽ കണ്ണു നട്ടെൻ മുന്നിൽ
പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ
പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം
(കളഭം തരാം.... )

നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കേ
ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം
നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം
(കളഭം തരാം.... )

ā..ā..ā..
kaḽabhaṁ tarāṁ bhagavānĕn manassuṁ tarāṁ

kaḽabhaṁ tarāṁ bhagavānĕn manassuṁ tarāṁ
maḻappakṣi pāḍuṁ pāṭṭin mayilppīli ninnĕ sārttāṁ
uṟaṅṅādĕ ninnĕാṭĕnnuṁ sernniriykkāṁ
(kaḽabhaṁ tarāṁ.... )

pagal vĕyil sāyuṁ neraṁ paral kaṇṇu naṭṭĕn munnil
paḍippurakkeാṇil kāttiriykkuṁ
maṇiccuṇḍil uṇṇī nī nin muḽaṁ taṇḍu serkkuṁ peാlĕ
piṇaṅṅādĕ ninneാṭĕnnuṁ sernniriykkāṁ
(kaḽabhaṁ tarāṁ.... )

nilā kuḽir vīḻuṁ rāvil kaḍaññĕാrī paimbālināy
kuṟumbumāy ĕnnuṁ vannu nilkke
surattāvu ñānĕn maunaṁ tuḽumbunna pūnden kiṇṇaṁ
niḻal peാlĕ ninneാṭĕnnuṁ sernniriykkāṁ
(kaḽabhaṁ tarāṁ.... )