ആ…..
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
മഴപക്ഷി പാടുംപാട്ടിൻ മയിൽപീലി നിന്നെചാർത്താം
ഉറങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം………… (കളഭം തരാം)
പകൽവെയിൽ ചായുംനേരം പരൽകണ്ണുനട്ടെൻമുന്നിൽ
പടിപ്പുരകോണിൽ കാത്തിരിക്കും (പകൽ വെയിൽ)
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളംതണ്ടു ചേർക്കുംപോലെ
പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം (കളഭം തരാം)
നിലാക്കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈംപാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കെ (നിലാക്കുളിർ)
ചുരത്താവു ഞാനെൻ മൌനം തുളുമ്പുന്നപൂന്തേൻ കിണ്ണം
നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിക്കാം…. (കളഭം തരാം)