Kalabhakkuṟi

കളഭക്കുറി
Year
Language

കളഭക്കുറി ചാര്‍ത്തണ്ടേ
കതിരോലകള്‍ പൂമാലേം ചാര്‍ത്തണ്ടേ
ഓ....ചാര്‍ത്തണ്ടേ.....
മഴവില്ലു കുലച്ചെയ്യും മലരമ്പിന്‍ ചേലൊത്തു്
പായുമ്പോള്‍...ഓ പായുമ്പോള്‍
ആടിവാ...ഇനി മാലോകരെല്ലാരും പാടി വാ
മയില്‍വാഹനം പോരുന്നേ..പായുവാന്‍
ശരവേഗത്തിലെമ്പാടും പായുവാന്‍
മണിത്തേരൊന്നു പോരുന്നേ...
ഓ ..ഓ ...വരൂ...വരൂ...വരൂ.....
(കളഭക്കുറി.....)

പന്തീരാംകാവിലമ്മേം കണ്ടില്ലേ
പന്തീരടീം തൊഴുതു പോന്നില്ലേ
കല്യാണവീടുകളില്‍ പോയേ വാ ....
പൊന്നോണച്ചന്തകളില്‍ പോയേ വാ ....
ഓടിപ്പോയ്...ഓടിപ്പോയ്...എല്ലാര്‍ക്കും കൈനീട്ടം
നല്ലോണം പൊന്നോണം കൊണ്ടേ വാ.....
ഓടിപ്പോയ്...ഓടിപ്പോയ്...എല്ലാര്‍ക്കും കൈനീട്ടം
നല്ലോണം പൊന്നോണം കൊണ്ടേ വാ.....
(കളഭക്കുറി.....)

പോന്നോടു് മേഞ്ഞുള്ളൊരു വീടുണ്ടേ
ആ വീട്ടില്‍ പൊന്‍ നിറയും പത്തായം
ആലോലം തങ്കപ്പടി ഊഞ്ഞാലും
ആടിക്കാര്‍ മാഞ്ഞേപോയ് ഓണം വാ...
ഓടിച്ചെന്നെന്നുണ്ണി കൈതൊട്ടാലീമണ്ണും
ഓലോലം കണ്ണഞ്ചും പൊന്നാകും
ഓടിച്ചെന്നെന്നുണ്ണി കൈതൊട്ടാലീമണ്ണും
ഓലോലം കണ്ണഞ്ചും പൊന്നാകും
(കളഭക്കുറി.....)

kaḽabhakkuṟi sārttaṇḍe
kadirolagaḽ pūmāleṁ sārttaṇḍe
o....sārttaṇḍe.....
maḻavillu kulaccĕyyuṁ malarambin selŏttu്
pāyumboḽ...o pāyumboḽ
āḍivā...ini mālogarĕllāruṁ pāḍi vā
mayilvāhanaṁ porunne..pāyuvān
śaravegattilĕmbāḍuṁ pāyuvān
maṇitterŏnnu porunne...
o ..o ...varū...varū...varū.....
(kaḽabhakkuṟi.....)

pandīrāṁkāvilammeṁ kaṇḍille
pandīraḍīṁ tŏḻudu ponnille
kalyāṇavīḍugaḽil poye vā ....
pŏnnoṇaccandagaḽil poye vā ....
oḍippoy...oḍippoy...ĕllārkkuṁ kainīṭṭaṁ
nalloṇaṁ pŏnnoṇaṁ kŏṇḍe vā.....
oḍippoy...oḍippoy...ĕllārkkuṁ kainīṭṭaṁ
nalloṇaṁ pŏnnoṇaṁ kŏṇḍe vā.....
(kaḽabhakkuṟi.....)

ponnoḍu് meññuḽḽŏru vīḍuṇḍe
ā vīṭṭil pŏn niṟayuṁ pattāyaṁ
ālolaṁ taṅgappaḍi ūññāluṁ
āḍikkār māññeboy oṇaṁ vā...
oḍiccĕnnĕnnuṇṇi kaidŏṭṭālīmaṇṇuṁ
ololaṁ kaṇṇañjuṁ pŏnnāguṁ
oḍiccĕnnĕnnuṇṇi kaidŏṭṭālīmaṇṇuṁ
ololaṁ kaṇṇañjuṁ pŏnnāguṁ
(kaḽabhakkuṟi.....)