ആ.....ആ....ആ....ആ.........
കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ
കിനാവിലെന്‍ സിതാറിലെ സ്വരങ്ങളായ് വരൂ
കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ
കിനാവിലെന്‍ സിതാറിലെ സ്വരങ്ങളായ് വരൂ
കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ..........
പ്രേമസഞ്ചാരികള്‍ നിന്റെ തരംഗതാളം
തേടുമീ രാത്രിയില്‍ ......(പ്രേമസഞ്ചാരികള്‍....)
കിന്നരന്റെ പാനപാത്രം..
കിന്നരന്റെ പാനപാത്രം..നിറയുകയായ്......
കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ....
സ്നേഹസല്ലാപമായ് മോഹമൃദംഗമേളം
തൂകുമീ വേദിയില്‍ .....(സ്നേഹസല്ലാപമായ്....)
സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി.....
സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി.....വീണയുമായ്....
(കലാവതീ മനോഹരീ........)