കലാനികേതേ കേരളമാതേ നമസ്തേ നമസ്തേ
അലോകരമ്യം സസ്യശ്യാമളവിലോലരൂപം തേ
അമൂല്യസുന്ദര വിഭവ സമസ്തേ നമസ്തേ നമസ്തേ
പുല്ലിന്മേടുകള്‍ കാടുകള്‍ തോടുകള്‍ നെല്ലിന്‍പാടങ്ങള്‍
അല്ലും പകലും പണിയും കര്‍ഷകര്‍ വാഴും മാടങ്ങള്‍
എല്ലാം സുന്ദരമയം പ്രശസ്തേ നമസ്തേ നമസ്തേ
കേരളമാതേ കോമളജാതേ നമസ്തേ നമസ്തേ
കൊഞ്ചിക്കൊഞ്ചി തുഞ്ചന്‍ തൂകിയ പൈങ്കിളി നാദത്തില്‍
കുഞ്ചന്‍ തുള്ളിത്തുള്ളി ചൊല്ലിയ ഹാസ്യവിനോദത്തില്‍
ചങ്ങമ്പുഴ തന്‍ ചാരുത ചേര്‍ന്നൊരു തനിമലയാളത്തില്‍
പുഞ്ചിരി തൂകിയ കേരളകവിതേ നമസ്തേ നമസ്തേ