Kala kala moli

കള കള മൊഴി
Year
Language

കളകളമൊഴീ പ്രഭാതമായി
കുളിരാനായിതാ...
സുരഭാവനാ സ്വരമേകിടാന്‍
അരങ്ങായിതാ വരൂ...

(കള...)

പതംഗങ്ങളായ് പകല്‍ക്കാവുകള്‍
പുതുമേടയില്‍ പറന്നെത്തിടാം
മണിവേണുവില്‍ ലയമായിടാം
അനുഭാവമേ വരൂ...

(കള...)

തരംഗങ്ങളായ് തണല്‍ച്ചാര്‍ത്തുകള്‍
തിരുകേളിയില്‍ തിരഞ്ഞെത്തിടാം
മധുവീണയില്‍ ശ്രുതി മീട്ടിടാം
അനുരാഗമേ വരൂ....

(കള...)

kaḽagaḽamŏḻī prabhādamāyi
kuḽirānāyidā...
surabhāvanā svaramegiḍān
araṅṅāyidā varū...

(kaḽa...)

padaṁgaṅṅaḽāy pagalkkāvugaḽ
pudumeḍayil paṟannĕttiḍāṁ
maṇiveṇuvil layamāyiḍāṁ
anubhāvame varū...

(kaḽa...)

taraṁgaṅṅaḽāy taṇalscārttugaḽ
tirugeḽiyil tiraññĕttiḍāṁ
madhuvīṇayil śrudi mīṭṭiḍāṁ
anurāgame varū....

(kaḽa...)