Kaiyettaa

കൈയെത്താ
Year
Language

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം കണ്ണെത്താ ദൂരത്തോ ചെന്നെത്തണം (൨)
ചെന്നെത്തി നീ കയ്യെത്തണം കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താടും മുറ്റത്തെ പൊന്മുത്ത്
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം കണ്ണെത്താ ദൂരത്തോ ചെന്നെത്തണം (൨)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ചേലുള്ളോരോമല്‍ കുഞ്ഞാകണം ചേമന്തിപ്പൂ ചൂടണം
♪♫ ♪♫ ♪♫ ♪♫
കണ്ണന്‍റെ മുന്നില്‍ നീ ചെല്ലണം അമ്പാടി പെണ്ണാകണം
♪♫ ♪♫ ♪♫ ♪♫
മേടത്തിന്‍ കൊന്നപ്പൂ വേണം വാത്സല്യപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം തേനോരും നാവില്‍ നേരും വേണം
ജന്മത്തിന്‍ മെയ് താളമേ സ്നേഹത്തിന്‍ നല്ലീണമേ
// കയ്യെത്താ കൊമ്പത്തോ …..................... //
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

തേന്മാവില്‍ ഊയ്യല്‍ നീ ആടണം ആയത്തില്‍ ചാഞ്ചാടണം
♪♫ ♪♫ ♪♫ ♪♫
മാനത്തെ വാതില്‍ നീ കാണണം നാണത്തെ തോളേറണം
♪♫ ♪♫ ♪♫ ♪♫
കുന്നത്തെ ഇല്ലത്തും പോണം കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം എന്നെന്നും പാടും ശീലം വേണം
മേഘത്തിന്‍ മഞ്ജീരമേ മൗനത്തിന്‍ സംഗീതമേ
// കയ്യെത്താ കൊമ്പത്തോ …..................... //

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
kayyĕttā kŏmbatto kaṇṇĕttaṇaṁ kaṇṇĕttā dūratto sĕnnĕttaṇaṁ (൨)
sĕnnĕtti nī kayyĕttaṇaṁ kayyĕtti nī kaṇḍĕttaṇaṁ
attaṁ pattāḍuṁ muṭrattĕ pŏnmutt
kayyĕttā kŏmbatto kaṇṇĕttaṇaṁ kaṇṇĕttā dūratto sĕnnĕttaṇaṁ (൨)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

seluḽḽoromal kuññāgaṇaṁ semandippū sūḍaṇaṁ
♪♫ ♪♫ ♪♫ ♪♫
kaṇṇanṟĕ munnil nī sĕllaṇaṁ ambāḍi pĕṇṇāgaṇaṁ
♪♫ ♪♫ ♪♫ ♪♫
meḍattin kŏnnappū veṇaṁ vātsalyappŏnnoṇaṁ veṇaṁ
pūkkālaṁ teḍuṁ tenāgeṇaṁ tenoruṁ nāvil neruṁ veṇaṁ
janmattin mĕy tāḽame snehattin nallīṇame
// kayyĕttā kŏmbatto …..................... //
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

tenmāvil ūyyal nī āḍaṇaṁ āyattil sāñjāḍaṇaṁ
♪♫ ♪♫ ♪♫ ♪♫
mānattĕ vādil nī kāṇaṇaṁ nāṇattĕ toḽeṟaṇaṁ
♪♫ ♪♫ ♪♫ ♪♫
kunnattĕ illattuṁ poṇaṁ kunnoḽaṁ kainīṭṭaṁ veṇaṁ
ĕllāruṁ sŏlluṁ śīlāgeṇaṁ ĕnnĕnnuṁ pāḍuṁ śīlaṁ veṇaṁ
meghattin mañjīrame maunattin saṁgīdame
// kayyĕttā kŏmbatto …..................... //