Kairalee kairalee kaavyagairalee

കൈരളീ കൈരളീ കാവ്യകൈരളീ
Year
Language

Kairalee kairalee kaavya kairalee

കൈരളീ കൈരളീ കാവ്യകൈരളീ
കദളീവനത്തിലെ പൈങ്കിളീ
വടക്കന്‍പാട്ടിലെ അമൃതുണ്ടോ?
വയനാടന്‍ കാട്ടിലെ തേനുണ്ടോ?

തിരുവള്ളുവരുടെ നാട്ടിലെ..നാട്ടിലെ ..നാട്ടിലെ
തങ്കമുളം കൂട്ടിലെ..കൂട്ടിലെ ..കൂട്ടിലെ..കൂട്ടിലെ
കന്നിത്തമിഴ്ക്കിളിയ്ക്കു നല്‍കാന്‍
കഥകളിപ്പന്തലിലെ ചിലമ്പുണ്ടോ?
പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം
പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം

ത്യാഗരാജ സംഗീതത്തിനു
തളിര്‍വിരലാല്‍ ശ്രുതിയിടുവാന്‍
ആ.....
സ്വാതിതിരുന്നാളിന്‍ രാജസദസ്സിലെ
സ്വരലയ രഞ്ജിനിയാംതംബുരുവുണ്ടോ?
പൊന്നുവിളയും ഗോദാവരിയിലെ പൊന്മണി നെന്മണി ഞങ്ങള്‍ തരാം

പുരന്ദരദാസന്റെ നാട്ടിലെ ..ആ...
പുഷ്പലതാഗൃഹത്തിലെ
സപ്തസ്വരക്കിളിയ്ക്കു നല്‍കാന്‍
സോപാനനടയിലെ ഇടയ്ക്കയുണ്ടോ?
പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം
പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം
(കൈരളീ കൈരളീ...)

Kairalee kairalee kaavya kairalee

kairaḽī kairaḽī kāvyagairaḽī
kadaḽīvanattilĕ paiṅgiḽī
vaḍakkanpāṭṭilĕ amṛtuṇḍo?
vayanāḍan kāṭṭilĕ tenuṇḍo?

tiruvaḽḽuvaruḍĕ nāṭṭilĕ..nāṭṭilĕ ..nāṭṭilĕ
taṅgamuḽaṁ kūṭṭilĕ..kūṭṭilĕ ..kūṭṭilĕ..kūṭṭilĕ
kannittamiḻkkiḽiykku nalgān
kathagaḽippandalilĕ silambuṇḍo?
pŏnnuviḽayuṁ kāveriyilĕ
pŏnmaṇinĕnmaṇi ñaṅṅaḽ tarāṁ
pŏnnuviḽayuṁ kāveriyilĕ
pŏnmaṇinĕnmaṇi ñaṅṅaḽ tarāṁ

tyāgarāja saṁgīdattinu
taḽirviralāl śrudiyiḍuvān
ā.....
svādidirunnāḽin rājasadassilĕ
svaralaya rañjiniyāṁtaṁburuvuṇḍo?
pŏnnuviḽayuṁ godāvariyilĕ pŏnmaṇi nĕnmaṇi ñaṅṅaḽ tarāṁ

purandaradāsanṟĕ nāṭṭilĕ ..ā...
puṣpaladāgṛhattilĕ
saptasvarakkiḽiykku nalgān
sobānanaḍayilĕ iḍaykkayuṇḍo?
pŏnnuviḽayuṁ kāveriyilĕ
pŏnmaṇinĕnmaṇi ñaṅṅaḽ tarāṁ
pŏnnuviḽayuṁ kāveriyilĕ
pŏnmaṇinĕnmaṇi ñaṅṅaḽ tarāṁ
(kairaḽī kairaḽī...)