Kainiṟaye

കൈനിറയെ
Year
Language

കൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നതു
കടലാസ്സു പൂവുകളായിരുന്നു
ഒരു നുള്ളു പൂമ്പൊടി തൂകുവാനില്ലാത്ത
കടലാസ്സു പൂവുകളായിരുന്നു (2)

കനവിന്റെ മുത്തണിതേരിൽ ഞാൻ കണ്ടതു
കളിമൺ പ്രതിമകളായിരുന്നു
അവയുടെ ആകാരകവരങ്ങളെല്ലാം
അയഥാര്‍ഥമായിരുന്നു(കൈ നിറയെ)

ചിറകടിച്ചെന്നിലെ മധുര സങ്കൽപ്പങ്ങൾ
അവയുടെ ചുറ്റും പറന്നുയർന്നു
അതു കണ്ടു മന്ദഹസിച്ചുകൊണ്ടെന്നിൽ
നിന്നകലുകയായിരുന്നു എൻ പ്രിയൻ
അകലുകയായിരുന്നു (കൈ നിറയെ)

kai niṟayĕ kai niṟayĕ svapnaṅṅaḽ tannadu
kaḍalāssu pūvugaḽāyirunnu
ŏru nuḽḽu pūmbŏḍi tūguvānillātta
kaḍalāssu pūvugaḽāyirunnu (2)

kanavinṟĕ muttaṇideril ñān kaṇḍadu
kaḽimaṇ pradimagaḽāyirunnu
avayuḍĕ āgāragavaraṅṅaḽĕllāṁ
ayathārdhamāyirunnu(kai niṟayĕ)

siṟagaḍiccĕnnilĕ madhura saṅgalppaṅṅaḽ
avayuḍĕ suṭruṁ paṟannuyarnnu
adu kaṇḍu mandahasiccugŏṇḍĕnnil
ninnagalugayāyirunnu ĕn priyan
agalugayāyirunnu (kai niṟayĕ)