Kaigottikkali

കൈകൊട്ടിക്കളി
Year
Language

കൈകൊട്ടിക്കളിതുടങ്ങീ പെണ്ണിന്‍ നെഞ്ചില്‍
കഥകളി കേളി തുടങ്ങീ
നളചരിതം ഒന്നാം ദിവസമാണോ
കളമൊഴീ ഈക്കഥകേട്ടാല്‍ സ്വയംവരമാണോ?

സ്വപ്നത്തിലോമന ദമയന്തിയായോ?
മിഥിലാപുരിയിലെ ജാനകിയായോ?
കചദേവയാനിതന്‍ കഥകേള്‍ക്കും നേരം
കണ്മണീ നിന്‍ കവിള്‍ നനയുന്നതെന്തേ?

അനുരാഗയമുനയ്ക്കു തടസ്സങ്ങളില്ലാ
അഴകേ നിന്നാശയ്ക്കു വിലങ്ങുകളില്ലാ
കതിര്‍മണ്ഡപത്തിലെ തോരണമൊരുക്കാന്‍
കളിത്തോഴിമാര്‍ ഞങ്ങള്‍ കാത്തിരിക്കും

kaigŏṭṭikkaḽiduḍaṅṅī pĕṇṇin nĕñjil
kathagaḽi keḽi tuḍaṅṅī
naḽasaridaṁ ŏnnāṁ divasamāṇo
kaḽamŏḻī īkkathageṭṭāl svayaṁvaramāṇo?

svapnattilomana damayandiyāyo?
mithilāburiyilĕ jānagiyāyo?
kasadevayānidan kathageḽkkuṁ neraṁ
kaṇmaṇī nin kaviḽ nanayunnadĕnde?

anurāgayamunaykku taḍassaṅṅaḽillā
aḻage ninnāśaykku vilaṅṅugaḽillā
kadirmaṇḍabattilĕ toraṇamŏrukkān
kaḽittoḻimār ñaṅṅaḽ kāttirikkuṁ