Kaidappoo visariyumaay

കൈതപ്പൂ വിശറിയുമായ്‌
Work
Year
Language

കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെവരൂ
കടലും മലയും കുളിര്‍കോരും കാറ്റേ കൂടെവരൂ

ഏഴുസമുദ്രത്തിന്നകലേ ഏഴാകാശത്തിന്നകലേ(2‌)
ഏദന്‍ തോട്ടത്തിലൊരു നാളില്‍
ആദവും ഹവ്വയും ആദ്യം ചൂടിയ
പാതിരാമലരിറുത്തു തരൂ (2‌)
ഇറുത്തു തരൂ...
ഓഹോഹോ..ഓഹോഹോ...(2‌)
(കൈതപ്പൂ വിശറിയുമായ്....)

മൗനശതാബ്ദങ്ങള്‍ക്കകലേ മായാദ്വീപുകള്‍ക്കകലേ(2‌)
സോളമന്‍ വാണൊരു യരുശലേമില്‍
കാമുകഹൃദയങ്ങള്‍ ആദ്യം പാടിയ
പ്രേമഗാഥകള്‍ പകര്‍ന്നു തരൂ(2)
പകര്‍ന്നു തരൂ....
ഓഹോഹോ...ഓഹോഹോ..
(കൈതപ്പൂ വിശറിയുമായ്....)

kaidappū viśaṟiyumāy kāṭre kūḍĕvarū
kaḍaluṁ malayuṁ kuḽirgoruṁ kāṭre kūḍĕvarū

eḻusamudrattinnagale eḻāgāśattinnagale(2‌)
edan doṭṭattilŏru nāḽil
ādavuṁ havvayuṁ ādyaṁ sūḍiya
pādirāmalariṟuttu tarū (2‌)
iṟuttu tarū...
ohoho..ohoho...(2‌)
(kaidappū viśaṟiyumāy....)

maunaśadābdaṅṅaḽkkagale māyādvībugaḽkkagale(2‌)
soḽaman vāṇŏru yaruśalemil
kāmugahṛdayaṅṅaḽ ādyaṁ pāḍiya
premagāthagaḽ pagarnnu tarū(2)
pagarnnu tarū....
ohoho...ohoho..
(kaidappū viśaṟiyumāy....)