Kaidappalam

കൈതപ്പഴം
Year
Language

കൈതപ്പഴം കൈതപ്പഴം കൈതപ്പഴം

അന്നദാനക്കൈതപ്പഴം അല്ലിയോലക്കൈതപ്പഴം
അകത്തമൃത്.... പുറത്തഴക്....
ആരും കണ്ടാല്‍ കൊതിയ്ക്കും അമ്മാനപ്പഴം

അന്തിച്ചന്തയില്‍ ചരക്കുവാങ്ങാന്‍ വന്നവരേ
അടുത്തുനോകൂ ഒന്നെടുത്തു നോക്കൂ
കാട്ടുഞാവല്‍പ്പഴം പോലെ കവര്‍ക്കുകില്ല ഇത്
നാട്ടുമാവിന്‍ കനിപോലെ പുളിക്കുകില്ലാ
ചുളനിറയെ തേനാണ് ഇളമണ്ണിന്‍ പൊന്നാണ്
തുളച്ചു നോക്കൂ.....
തുളച്ചുനോക്കൂ കടിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ
അന്നദാനക്കൈതപ്പഴം.........

എന്നും വന്നെന്റെയടുത്തിരിക്കാറുള്ളവരേ
തിരഞ്ഞെടുക്കൂ ഒന്നറിഞ്ഞെടുക്കൂ
തേന്‍ വരിക്കക്കുടം പോലെ മടുക്കുകില്ലാ ഇത്
കാളിനെല്ലിപ്പഴം പോലെ കയ്ക്കുകില്ലാ
മുളനിറയെ കുളിരാണ്, കുളിര്‍ നിറയെ മുത്താണ്
കുലുക്കിനോക്കൂ രുചിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ
അന്നദാനക്കൈതപ്പഴം...........

kaidappaḻaṁ kaidappaḻaṁ kaidappaḻaṁ

annadānakkaidappaḻaṁ alliyolakkaidappaḻaṁ
agattamṛt.... puṟattaḻak....
āruṁ kaṇḍāl kŏdiykkuṁ ammānappaḻaṁ

andiccandayil sarakkuvāṅṅān vannavare
aḍuttunogū ŏnnĕḍuttu nokkū
kāṭṭuñāvalppaḻaṁ polĕ kavarkkugilla it
nāṭṭumāvin kanibolĕ puḽikkugillā
suḽaniṟayĕ tenāṇ iḽamaṇṇin pŏnnāṇ
tuḽaccu nokkū.....
tuḽaccunokkū kaḍiccunokkū vilaykkuvāṅṅū
annadānakkaidappaḻaṁ.........

ĕnnuṁ vannĕnṟĕyaḍuttirikkāṟuḽḽavare
tiraññĕḍukkū ŏnnaṟiññĕḍukkū
ten varikkakkuḍaṁ polĕ maḍukkugillā it
kāḽinĕllippaḻaṁ polĕ kaykkugillā
muḽaniṟayĕ kuḽirāṇ, kuḽir niṟayĕ muttāṇ
kulukkinokkū rusiccunokkū vilaykkuvāṅṅū
annadānakkaidappaḻaṁ...........