Kadugolam teeyundengil

കടുകോളം തീയുണ്ടെങ്കില്‍
Work
Year
Language

കടുകോളം തീയുണ്ടെങ്കില്‍ കുളിരും മഞ്ഞും
കുടവട്ടപ്പാടകലേ
കഞ്ചാവൊരു പുകയുണ്ടെങ്കില്‍
ഹൃദയവും ബുദ്ധിയും
അഞ്ചരനാഴികയകലേ
അകലേ അകലേ അകലേ (കടുകോളം)

ഹൃദയമെന്നളിയനിനിപ്പറഞ്ഞാല്‍
ഇവിടെക്കിടന്നു ഞാന്‍ കരയും
കയ്യിലെനിക്കൊന്നുണ്ടായിരുന്നതു
കാലത്തെണീറ്റപ്പം കണ്ടില്ലാ
കണ്ടില്ലാ കണ്ടില്ലാ (കടുകോളം)

എന്റെ ഹൃദയം ഞാനെടുത്തൊരു
പെണ്ണിനു കൊടുത്തിട്ടു തന്നില്ലാ
അയ്യോ പെണ്ണേ പറ്റിച്ചോ
അതു കൈയീന്നു നിലത്തിട്ടു പൊട്ടിച്ചോ
പൊട്ടിച്ചോ പൊട്ടിച്ചോ പൊട്ടിച്ചോ (എന്റെ ഹൃദയം)

അളിയാ എനിക്കു ബുദ്ധി വരുന്നു
ഇപ്പം എനിക്കും ബുദ്ധി വരുന്നു
ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും
നമുക്കു വേണ്ടാ അളിയാ നമുക്കു വേണ്ടാ
ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും
നമുക്കു വേണ്ടാ അളിയാ നമുക്കു വേണ്ടാ (കടുകോളം)

kaḍugoḽaṁ tīyuṇḍĕṅgil kuḽiruṁ maññuṁ
kuḍavaṭṭappāḍagale
kañjāvŏru pugayuṇḍĕṅgil
hṛdayavuṁ buddhiyuṁ
añjaranāḻigayagale
agale agale agale (kaḍugoḽaṁ)

hṛdayamĕnnaḽiyaninippaṟaññāl
iviḍĕkkiḍannu ñān karayuṁ
kayyilĕnikkŏnnuṇḍāyirunnadu
kālattĕṇīṭrappaṁ kaṇḍillā
kaṇḍillā kaṇḍillā (kaḍugoḽaṁ)

ĕnṟĕ hṛdayaṁ ñānĕḍuttŏru
pĕṇṇinu kŏḍuttiṭṭu tannillā
ayyo pĕṇṇe paṭricco
adu kaiyīnnu nilattiṭṭu pŏṭṭicco
pŏṭṭicco pŏṭṭicco pŏṭṭicco (ĕnṟĕ hṛdayaṁ)

aḽiyā ĕnikku buddhi varunnu
ippaṁ ĕnikkuṁ buddhi varunnu
hṛdayamĕnnŏrĕṇṇaṁ marunninu poluṁ
namukku veṇḍā aḽiyā namukku veṇḍā
hṛdayamĕnnŏrĕṇṇaṁ marunninu poluṁ
namukku veṇḍā aḽiyā namukku veṇḍā (kaḍugoḽaṁ)