Kadivanoor veerane

കതിവനൂര്‍ വീരനെ
Work
Year
Language

കതിവനൂര്‍‌വീരനെ നോന്‍പുനോറ്റിരുന്നു
മാമയില്‍പ്പീലിപോലഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
അവള്‍മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍
നൊമ്പരം പൂണ്ടവള്‍ മനംനൊന്തുപിടഞ്ഞു
(കതിവനൂര്‍‌വീരനെ)

കുടകുമലയിലെ കണ്ണേറാത്താഴ്വരയില്‍
കളരികളേഴും കീഴടങ്ങിനിന്നു
ഏഴാഴികളും പതിനേഴുമലയും
കതിവനൂര്‍‌വീരനെ എതിരേറ്റുനിന്നു
ഏഴിനും മീതെ മണിശംഖുമുഴങ്ങി
വില്ലാളിവീരനെ മാളോരു വണങ്ങി
(കതിവനൂര്‍‌വീരനെ)

ആദിത്യചന്ദ്രന്മാര്‍ ചതിയാലെ മറഞ്ഞു
കളരിവിളക്കുകള്‍ കൊടുങ്കാറ്റിലണഞ്ഞു
കലിതുള്ളിയുറയുന്ന കതിവനൂര്‍‌വീരനെ
കുടകന്റെ കൈകള്‍ ചതികൊണ്ടു ചതിച്ചു
കണ്ണീരുവീണെന്റെ മലനാടു മുങ്ങി
പോര്‍വിളികേട്ടെന്റെ മനക്കോട്ട നടുങ്ങി

കതിവനൂര്‍‌വീരന്റെ കഥകേട്ടുപിടഞ്ഞു
മാമയില്‍പ്പീലിപോലഴകോലും ചെമ്മരത്തി
പൂങ്കോഴികരഞ്ഞു തോഴിമാര്‍ പിരിഞ്ഞു
ചതിത്തീയിലവളന്നുടലോടെ മറഞ്ഞു
കതിവനൂര്‍വീരന്റെ കനലോടുചേര്‍ന്നവള്‍
സ്വര്‍ഗ്ഗത്തിലേക്കൊരു കിളിയായ് പറന്നു

kadivanūr‌vīranĕ nonpunoṭrirunnu
māmayilppīlibolaḻagoluṁ sĕmmaratti
pūṅgoḻi karaññu kaḽittoḻiyuṟaṅṅi
avaḽmātramuṇṇādĕyuṟaṅṅādĕ kaḻiññu
villāḽivīranĕ ŏrunokku kāṇuvān
nŏmbaraṁ pūṇḍavaḽ manaṁnŏndubiḍaññu
(kadivanūr‌vīranĕ)

kuḍagumalayilĕ kaṇṇeṟāttāḻvarayil
kaḽarigaḽeḻuṁ kīḻaḍaṅṅininnu
eḻāḻigaḽuṁ padineḻumalayuṁ
kadivanūr‌vīranĕ ĕdireṭruninnu
eḻinuṁ mīdĕ maṇiśaṁkhumuḻaṅṅi
villāḽivīranĕ māḽoru vaṇaṅṅi
(kadivanūr‌vīranĕ)

ādityasandranmār sadiyālĕ maṟaññu
kaḽariviḽakkugaḽ kŏḍuṅgāṭrilaṇaññu
kaliduḽḽiyuṟayunna kadivanūr‌vīranĕ
kuḍaganṟĕ kaigaḽ sadigŏṇḍu sadiccu
kaṇṇīruvīṇĕnṟĕ malanāḍu muṅṅi
porviḽigeṭṭĕnṟĕ manakkoṭṭa naḍuṅṅi

kadivanūr‌vīranṟĕ kathageṭṭubiḍaññu
māmayilppīlibolaḻagoluṁ sĕmmaratti
pūṅgoḻigaraññu toḻimār piriññu
sadittīyilavaḽannuḍaloḍĕ maṟaññu
kadivanūrvīranṟĕ kanaloḍusernnavaḽ
svarggattilekkŏru kiḽiyāy paṟannu