Kadiron kanivekkum

കതിരോൻ കണിവെക്കും
Work
Year
Language

കതിരോൻ കണി വെയ്ക്കും
ഉതിമല ശബരിമല
ഉതിമലയിൽ തുടി പാടാൻ
ചെറുമക്കളുണരുണരോ
അയ്യനയ്യനയ്യപ്പൻ ശരണം തായോ

ഒരു തേങ്ങയുടച്ചല്ലോ പടിയൊന്നു കേറി
ഇരുതെങ്ങയുടച്ചല്ലോ പടിരണ്ടു കേറി
പടിതോറും ഞാനെന്ന ഭാവങ്ങളെറിഞ്ഞുടച്ചേ
പതിനെട്ടാം പാടിയെത്തി പാടുന്നേനയ്യപ്പാ

പാലാഴിയിൽ വാഴുന്നൂ ശ്രീഭഗവതി നാഥൻ
പനിമലയിൽ വാഴുന്നൂ ശ്രീ പാർവതി ൻആഥൻ
ഇരുവർക്കും തിരുമകനായ് ശബരിമല വാണരുളും
കരുനാമയനയ്യനയ്യപ്പ സ്വാമിയേ ശരണം

ഈറ്റപ്പുലിപ്പാലിനായ് കാടേറിയതാരോ
ഈറ്റപ്പുലികളേറി എഴുന്നള്ളുവതാരോ
അരയിൽ കരിനിറമോലും തൃക്കച്ച ഞൊറിഞ്ഞുടുത്തേ
കതിർ വില്ലുമേന്തി വരും അയ്യപ്പാ ശരണം
അയ്യനയ്യൻ തിന്തകത്തോം

മാറത്തെ തുടികൊട്ടി മലകേറുന്നയ്യാ
മാറാത്ത ദുരിതങ്ങൾ വഴിമാറുന്നയ്യാ
അരിതിരി നെയ്ത്തേങ്ങയുമായി ഇരുമുടിക്കെട്ടുമായ്
ഹരിഹരസുത തൃപ്പാദം കണികാണുന്നയ്യാ

kadiron kaṇi vĕykkuṁ
udimala śabarimala
udimalayil tuḍi pāḍān
sĕṟumakkaḽuṇaruṇaro
ayyanayyanayyappan śaraṇaṁ tāyo

ŏru teṅṅayuḍaccallo paḍiyŏnnu keṟi
irudĕṅṅayuḍaccallo paḍiraṇḍu keṟi
paḍidoṟuṁ ñānĕnna bhāvaṅṅaḽĕṟiññuḍacce
padinĕṭṭāṁ pāḍiyĕtti pāḍunnenayyappā

pālāḻiyil vāḻunnū śrībhagavadi nāthan
panimalayil vāḻunnū śrī pārvadi nāthan
iruvarkkuṁ tirumaganāy śabarimala vāṇaruḽuṁ
karunāmayanayyanayyappa svāmiye śaraṇaṁ

īṭrappulippālināy kāḍeṟiyadāro
īṭrappuligaḽeṟi ĕḻunnaḽḽuvadāro
arayil kariniṟamoluṁ tṛkkacca ñŏṟiññuḍutte
kadir villumendi varuṁ ayyappā śaraṇaṁ
ayyanayyan dindagattoṁ

māṟattĕ tuḍigŏṭṭi malageṟunnayyā
māṟātta duridaṅṅaḽ vaḻimāṟunnayyā
aridiri nĕytteṅṅayumāyi irumuḍikkĕṭṭumāy
hariharasuda tṛppādaṁ kaṇigāṇunnayyā