Kadiroli kunyanyaudingal (pen)

കതിരൊളി കുഞ്ഞുതിങ്കള്‍ (പെണ്‍)
Year
Language

കതിരൊളി കുഞ്ഞുതിങ്കൾ വാവോ...
ഒരു മണിത്തെന്നൽ പോലെ വാവോ...
കിനിഞ്ഞൊഴുകും കണിയമൃതും
കരൾ കവരും കൽക്കണ്ടവും
കണി കണ്ടു മാമുണ്ണാനായ്‌ വായോ....
(കതിരൊളി....)

മയിൽ‌പ്പീലി പൂമേട എൻ നെഞ്ചം
മഴവിൽ കിനാവിന്റെ തോരണം
മധുരാഗത്താരാട്ടു മൂളുമ്പോൾ
തളരാതെ ഞാനേകും താളങ്ങൾ...
പൂമ്പൈതലേ...പാൽത്തെന്നലേ...
വാർമൈനതൻ വെൺതൂവലേ..
വരൂ നീ...വരൂ നീ...കിനാ കാണും
കണ്ണീർ കൂടാരം....
(കതിരൊളി ....)

ഇളനീരു നീരാടി ആടേണം
മഷി തേച്ച കൺ‌പീലി മിന്നേണം
നാത്തുമ്പിൽ നാമങ്ങൾ പൂക്കേണം
നലമോടെ ജന്മങ്ങൾ താണ്ടേണം
എന്നോമലേ....പൊന്നാമ്പലേ...
ചേലോലുമെൻ ചെന്താമരേ...
വരൂ നീ...വരൂ നീ...എങ്ങോ തേങ്ങും
പാട്ടിൻ കൂടോരം....
(കതിരൊളി....)

kadirŏḽi kuññudiṅgaḽ vāvo...
ŏru maṇittĕnnal polĕ vāvo...
kiniññŏḻuguṁ kaṇiyamṛtuṁ
karaḽ kavaruṁ kalkkaṇḍavuṁ
kaṇi kaṇḍu māmuṇṇānāy‌ vāyo....
(kadirŏḽi....)

mayil‌ppīli pūmeḍa ĕn nĕñjaṁ
maḻavil kināvinṟĕ toraṇaṁ
madhurāgattārāṭṭu mūḽumboḽ
taḽarādĕ ñāneguṁ tāḽaṅṅaḽ...
pūmbaidale...pālttĕnnale...
vārmainadan vĕṇdūvale..
varū nī...varū nī...kinā kāṇuṁ
kaṇṇīr kūḍāraṁ....
(kadirŏḽi ....)

iḽanīru nīrāḍi āḍeṇaṁ
maṣi tecca kaṇ‌pīli minneṇaṁ
nāttumbil nāmaṅṅaḽ pūkkeṇaṁ
nalamoḍĕ janmaṅṅaḽ tāṇḍeṇaṁ
ĕnnomale....pŏnnāmbale...
selolumĕn sĕndāmare...
varū nī...varū nī...ĕṅṅo teṅṅuṁ
pāṭṭin kūḍoraṁ....
(kadirŏḽi....)