Kadirolattumbi

കതിരോലത്തുമ്പി
Work
Year
Language

കതിരോലത്തുമ്പി കളിവീണക്കമ്പി
എവിടെ നിൻ ഗാനം ഇനിയെന്തേ നാണം
പാതിരാപ്പൂവു പോൽ നീയെന്തേ തുള്ളാത്തൂ
ഈണം മറന്നുവോ
(കതിരോലത്തുമ്പി…..)

ജാലകങ്ങളെല്ലാം നീ തുറന്നുവോ
താരകങ്ങൾ നിന്നെ കണ്ണെറിഞ്ഞുവോ
സ്നേഹ നൊമ്പരം നീയറിഞ്ഞുവോ
ജീവ തന്ത്രികൾപൂത്തുലഞ്ഞുവോ
ഏതു പേരിൽ എന്റെ നാവിൽ തേൻ പുരട്ടി നീ
(കതിരോലത്തുമ്പി…..)

പൂനിലാവു മെല്ലെ പായ് വിരിച്ചുവോ
ചാമരങ്ങൾ വീശാൻ കാറ്റു വന്നുവോ
വീണപൂക്കളിൽ നീയുറങ്ങിയോ
പ്രാണഹർഷവും പങ്കു വെച്ചുവോ
ഏതു നാളിൽ എന്റെയുള്ളിൽ കൂടു കൂട്ടി നീ
(കതിരോലത്തുമ്പി…..)

kadirolattumbi kaḽivīṇakkambi
ĕviḍĕ nin gānaṁ iniyĕnde nāṇaṁ
pādirāppūvu pol nīyĕnde tuḽḽāttū
īṇaṁ maṟannuvo
(kadirolattumbi…..)

jālagaṅṅaḽĕllāṁ nī tuṟannuvo
tāragaṅṅaḽ ninnĕ kaṇṇĕṟiññuvo
sneha nŏmbaraṁ nīyaṟiññuvo
jīva tandrigaḽpūttulaññuvo
edu peril ĕnṟĕ nāvil ten puraṭṭi nī
(kadirolattumbi…..)

pūnilāvu mĕllĕ pāy viriccuvo
sāmaraṅṅaḽ vīśān kāṭru vannuvo
vīṇabūkkaḽil nīyuṟaṅṅiyo
prāṇaharṣavuṁ paṅgu vĕccuvo
edu nāḽil ĕnṟĕyuḽḽil kūḍu kūṭṭi nī
(kadirolattumbi…..)